ഇസ്‌ലാമിന്റെ നിഷ്‌കളങ്കത സമൂഹത്തിന് കാണിച്ചുകൊടുക്കാന്‍ മുസ്‌ലിം സമൂഹം തയ്യാറാവണo: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍

നരിക്കുനി : ഇസ്‌ലാം ജനവിഭാഗങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ നിഷ്‌കളങ്കത സമൂഹത്തിന് കാണിച്ചുകൊടുക്കാന്‍ മുസ്‌ലിം സമൂഹം തയ്യാറാവണമെന്നും അതിന് മതവിദ്യാഭ്യാസം അനിവാര്യമാണെന്നും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

പുതുക്കിപ്പണിത നരിക്കുനി പാറന്നൂര്‍ നുസ്രത്തുല്‍ ഇസ്‌ലാം മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ പി. അബൂബക്കര്‍ മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.കെ. ഇബ്രാഹിം മുസ്‌ല്യാര്‍, ശാക്കിര്‍ ഹുസൈന്‍ ദാരിമി, കെ.സി. അബ്ദുള്‍ ഖാദര്‍, പി.പി. അസ്‌ലം ബാഖവി എന്നിവര്‍ സംസാരിച്ചു. കെ.സി. സാലി റിപ്പോര്‍ട്ട് വായിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.സി. അബ്ദുള്‍ അസീസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.സി. മുബശ്ശിര്‍ ഫൈസി നന്ദിയും പറഞ്ഞു.