എസ്.വൈ.എസ് മിലാദ് കാമ്പയിന്‍

പെരിന്തല്‍മണ്ണ : സമസ്തകേരള സുന്നി യുവജനസംഘം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല മിലാദ് കാമ്പയിന്‍ 15ന് പാതായ്ക്കരയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. പാണക്കാട് ഹമീദലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിക്കും. ഒരുമാസം നീണ്ടുനില്‍ക്കുന്ന മിലാദ് കാമ്പയിനോട് അനുബന്ധിച്ച് 100 കേന്ദ്രങ്ങളില്‍ മതപ്രഭാഷണം നടത്തും. പഠനപ്രഭാഷണങ്ങള്‍, മദ്ഹുറസ്സൂല്‍ സദസ്സുകള്‍, നബിദിന റാലികള്‍, മൗലീദ് പാരായണം എന്നിവ നടക്കുമെന്ന് സിദ്ദീഖ്‌ഫൈസി, കെ.കെ.സി.എം തങ്ങള്‍, പി.കെ. മുഹമ്മദ്‌കോയ തങ്ങള്‍, ഒ.എം.എസ് തങ്ങള്‍, പി.ടി. ആലിമുസ്‌ലിയാര്‍, ശമീര്‍ഫൈസി, സി.എം. അബ്ദുള്ള എന്നിവര്‍ അറിയിച്ചു.