സി.എം. അബ്ദുല്ല മൗലവിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

ജിദ്ദ : പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്‍റുമായിരുന്ന ചെന്പിരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ നിര്യാണത്തില്‍ ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് അഘാതമായ ദുഖം രേഖപ്പെടുത്തി.
സമുദായത്തിന്‍റെ സ്പന്ദനങ്ങളെല്ലാം അതാതു സമയങ്ങളില്‍ ഗ്രഹിക്കുകയും തന്‍റെതായ ദൗത്യങ്ങള്‍ നിര്‍വ്വിഘനം നിര്‍വ്വഹിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്ന് ജെ.ഐ.സി. ഭാരവാഹികള്‍ അനുസ്മരിച്ചു.

- മജീദ് പുകയൂര്‍ -