ഏകദിന പഠന ക്യാന്പ്

ജിദ്ദ : രഹേ നബി രഹേ നജാത്ത് എന്ന പ്രമേയവുമായി ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടു നില്‍ക്കുന്ന കാന്പയിന്‍റെ ഭാഗമായി ഏകദിന പഠന ക്യാന്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 19 വെള്ളിയാഴ്ച ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക് വിവിധ സെഷനുകളിലായി ആരംഭിക്കുന്ന പരിപാടിയില്‍ മൊയ്തീന്‍കുട്ടി ഫൈസി കരിപ്പൂര്‍ , കെ.ടി. ഹുസൈന്‍ ദാരിമി, റിയാസ് റഹീമി, മുസ്തഫാ റഹ്‍മാനി എന്നിവര്‍ വ്യത്യസ്ഥ വിഷയങ്ങളെ കുറിച്ച് ക്ലാസെടുക്കും.

ഉച്ചക്ക് രണ്ട് മണിക്ക് മണവാട്ടിയുടെ മനസ്സ് എന്ന കഥാപ്രസംഗം അബ്ദുല്‍ കരീം ഫൈസി, സൈതലവി ഫൈസി എന്നിവര്‍ അവതരിപ്പിക്കും. 3 മണിക്ക് നടക്കുന്ന മജ്‍ലിസ് മശാഇര്‍ ടി.എച്ച്. ദാരിമി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4 മണിക്ക് 'ഇശ്ഖേ റസൂല്‍' എന്ന വിഷയം അലിഫൈസി മാനന്തേരി, 'കുടുംബ വിശേഷങ്ങള്‍' അബ്ദുല്‍ ഹക്കീം വാഫി, 'മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍' ഹസന്‍ ഹുദവി എന്നിവര്‍ അവതരിപ്പിക്കും. വൈകുന്നേരം ഏഴ് മണിക്ക് സമസ്ത വൈസ് പ്രസിഡന്‍റും ചെന്പിരിക്കാ ഖാസിയുമായിരുന്ന ഉസ്താദ് സി.എം. അബ്ദുല്ല മൗലവി അനുസ്മരണ സമ്മേളനം നടക്കും. പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിക്കും.

- മജീദ് പുകയൂര്‍ -