എസ്.കെ.എസ്.എസ്.എഫ് സംഗമം

എടപ്പാള്‍ : എസ്.കെ.എസ്.എസ്.എസ്.എഫ് പ്രവര്‍ത്തക സംഗമം നടുവട്ടം നാഷണല്‍ ഐ.ടി.സി.യില്‍ നടന്നു. യൂനസ് നടുവട്ടം അധ്യക്ഷതവഹിച്ചു. റഫീഖ് ഫൈസി, സാലിം ഫൈസി എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഞായറാഴ്ച ആറിന് മോട്ടിവേഷന്‍ ക്ലാസ് നടത്താന്‍ തീരുമാനിച്ചു. ഭാരവാഹികള്‍: യൂനുസ് (പ്രസി.), പി. ഷഫീഖ് (സെക്ര.), കെ. സുലൈമാന്‍ (ട്രഷ.).