സ്വലാത്ത് വാര്‍ഷികം ഇന്ന് സമാപിക്കും

തിരൂര്‍ : ചെമ്പ്ര സ്വലാത്ത് വാര്‍ഷികം വെള്ളിയാഴ്ച ദുആ സമ്മേളനത്തോടെ സമാപിക്കും. വൈകീട്ട് നാലുമണിക്ക് നടക്കുന്ന കൂട്ട സിയാറത്തിന് സമസ്ത തിരൂര്‍ താലൂക്ക് പ്രസിഡന്റ് ശൈഖുന ഹാജി വി. മരക്കാര്‍ മുസ്‌ലിയാര്‍ നേതൃത്വംനല്‍കും. ഏഴുമണിക്ക് നടക്കുന്ന സമാപന മഹാസമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും.