ബദരീങ്ങളുടെ മഹത്വം

ബദ് മദീനയില് നിന്നു അല്പമകലെ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമം. അവിടെ താമസിച്ചിരുന്ന ബദ്ര് എന്ന് പേരുള്ള ഒരു വ്യക്തിയുടെ നാമം നാടിനു നല്കപ്പെട്ടതാണു ബദ്ര് എന്ന പേരില് അറിയപ്പെടാന് കാരണമുണ്ടായതെന്നു അഭിപ്രായമുണ്ട്. സത്യത്തിന്റെയും അസത്യത്തിന്റെയുമിടയിലുള്ള വിവേചനത്തിനും ഇസ്ലാമിന്റെ പ്രസിദ്ധിക്കും ബദ്ര് സാക്ഷിയായിട്ടുണെ്ടന്നതിനാല് നാമം കേള്ക്കാത്തവരായി ആരുമുണ്ടാവാന് സാധ്യതയില്ല.

ഹിജ്. രണ്ടാം വര്ഷം റമളാന് മാസം പതിനേഴിനു അത്യുഷ്ണമുള്ള ഒരു വെള്ളിയാഴ്ചയാണ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും വലിയ യുദ്ധമായ ബദ്ര് യുദ്ധം നടന്നത്. മുന്നൂറില്പരം സ്വഹാബികള് പ്രസ്തുത യുദ്ധത്തില് പങ്കെടുത്തതായി ബുഖാരിയിലും മുസ്ലിമിലും സ്ഥിരപ്പെട്ടിട്ടുണ്ട്. ആയുധധാരികളും മറ്റു യുദ്ധസാമഗ്രികളുമായി വരുന്ന ആയിരത്തോളം ശത്രുക്കളെ മുന്നൂറില്പരം വരുന്ന സ്വഹാബത്ത് നേരിട്ടതും ശത്രുപക്ഷത്തിലെ പല പ്രമുഖരും കൊല്ലപ്പെട്ടതും ഇസ്ലാമിനു വിജയം ലഭിച്ചതും ഇവിടെ ശ്രദ്ധേയമാണ്.

ബദ്ര് യുദ്ധത്തില് പങ്കെടുത്ത സ്വഹാബികള്ക്കാണു ബദ്രീങ്ങള് എന്നു പറയുന്നത്. പ്രവാചകാര്ക്കുശേഷം ഏറ്റവും ആദരണീയര് ബദ്രീങ്ങളാണ്. മുആദുബ്നു രിഫാഅത്ത്() പിതാവില് നിന്നു നിവേദനം: ജിബ്രീല്() നബി() സന്നിധിയില് വന്നുകൊണ്ടു ഇപ്രകാരം ചോദിച്ചു: നിങ്ങള്ക്കിടയില് ബദ്രീങ്ങളുടെ പദവിയെന്താണ്? നബി() പറഞ്ഞു: അവര് മുസ്ലിംകളില് നിന്നു ഏറ്റവും ശ്രേഷ്ഠാരാണ്; ഇപ്രകാരം തന്നെ ബദ്റില് പങ്കെടുത്ത മലക്കുകളും. അവര് മലക്കുകളില് നിന്നു ഏറ്റവും ശ്രേഷ്ഠാരാണ്.'' (ഫത്ഹുല്ബാരി 7/311, ദലാഇലുന്നുബുവ്വ 3/152).

'ബദ്റില് പങ്കെടുത്തവരുടെ മഹത്വം' എന്ന ശീര്ഷകത്തില് ഇമാം ബുഖാരി() അനസ്()വില്നിന്നു നിവേദനം: കുട്ടിയായിരുന്ന ഹാരിസത്തി()നു ബദ്ര് യുദ്ധത്തില് അമ്പേറ്റു. അപ്പോള് ഹാരിസത്തിന്റെ മാതാവ് നബി()യുടെ അരികിലേക്കു വന്നു വേവലാതിപ്പെട്ടപ്പോള് നബി() ഇപ്രകാരം പറഞ്ഞു: ''നിശ്ചയം ഹാരിസത്() ജന്നാത്തുല് ഫിര്ദൗസിലാകുന്നു.'' (ബുഖാരി). അന്സാരികളില് നിന്നു ആദ്യം ശഹീദായ സ്വഹാബിയാണ് ഹാരിസത്(). ശത്രുവായ ഹിബ്ബാബാണു അമ്പെയ്തു കൊന്നത്.

അലി()യില്നിന്നു നിവേദനം: അവര് പറഞ്ഞു: ''എന്നെയും അബൂ മര്സദ്(), സുബൈര്() എന്നിവരെയും നബി() യാത്രയാക്കി. ഞങ്ങള് മൂന്നുപേരും കുതിരപ്പടയാളികളായിരുന്നു. അപ്പോള് അവിടുന്നു ഇപ്രകാരം പറഞ്ഞു: നിങ്ങള് മൂന്നു പേരും 'റൗളത്തു ഖാഖി'ല് പോവുക. നിശ്ചയം, മുശ്രിക്കുകളില് പെട്ട ഒരു സ്ത്രീ ഉണ്ടവിടെ. (സ്വഹാബിയായ) ഹാത്വിബുബ്നു അബീബല്തഅത്ത്() മുശ്രിക്കുകള്ക്കു കൊടുത്തയച്ച ഒരു കത്ത് അവളുടെ കൈവശമുണ്ട്. അങ്ങനെ ഞങ്ങള് പുറപ്പെട്ടു. പ്രസ്തുത സ്ത്രീയെ കണ്ടുമുട്ടി. നബി() പ്രസ്താവിച്ച സ്ഥലത്തുവെച്ചു തന്നെ ഒരു ഒട്ടകപ്പുറത്തു പോകുന്നതായിട്ടാണു അവളെ കണ്ടുമുട്ടിയത്.

ഉടനെ അവളോട് ഞങ്ങള് എഴുത്ത് ആവശ്യപ്പെട്ടു. അവള് പറഞ്ഞു: എന്റെ കൈവശം എഴുത്തൊന്നുമില്ല. അങ്ങനെ അവളുടെ ഒട്ടകത്തെ ഞങ്ങള് മുട്ടുകുത്തിച്ചു. ഞങ്ങള് അവളുടെ കൈവശം എഴുത്തുണേ്ടായെന്ന് പരിശോധിച്ചു. എഴുത്ത് കണ്ടില്ല. അപ്പോള് ഞങ്ങള് പറഞ്ഞു: നബി() ഒരിക്കലും കളവു പറയില്ല. അതുകൊണ്ട് എഴുത്ത് നിര്ബന്ധമായും എടുത്തുതരിക. അല്ലെങ്കില് നിന്റെ വസ്ത്രങ്ങള് ഊരി ഞങ്ങള് പരിശോധിക്കും. കാര്യം വിഷമമാണെന്നു അവള്ക്കു ബോധ്യപ്പെട്ടപ്പോള് വസ്ത്രത്തിന്റെ ഉള്ളില്നിന്നു അവള് എഴുത്തെടുത്ത് ഞങ്ങള്ക്കു തന്നു. അങ്ങനെ അതുമായി ഞങ്ങള് നബി()യുടെ തിരുസന്നിധിയിലെത്തി. അവിടെവെച്ച് എഴുത്ത് വായിച്ചപ്പോള് ഉമര്() ഇപ്രകാരം പറഞ്ഞു: ''അല്ലാഹുവിന്റെ പ്രവാചകരേ, ഹാത്വിബ്() നിശ്ചയം അല്ലാഹുവിനെയും റസൂലിനെയും വഞ്ചിച്ചിരിക്കുന്നു. അതുകൊണ്ട് അവന്റെ പിരടിവെട്ടാന് അങ്ങ് ഞങ്ങള്ക്കു സമ്മതം തരിക. അപ്പോള് നബി() ഹാത്വിബി()ലേക്കു തിരിഞ്ഞു ഇങ്ങനെ ചോദിച്ചു: മുശ്രിക്കുകള്ക്കു ഇങ്ങനെയൊരു കത്തെഴുതാന് നിനക്കുള്ള പ്രേരണയെന്താണ്?

ഹാത്വിബി()ന്റെ മറുപടി ഇങ്ങനെയായിരുന്നു: ''അല്ലാഹുവാണു സത്യം! ഞാന് അല്ലാഹുവിലും റസൂലിലും ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ്. എങ്കിലും ശത്രുപക്ഷമായ മുശ്രിക്കുകള്ക്കിടയില് എനിക്കൊരു സ്വാധീനമുണ്ടായിരിക്കണമെന്നുദ്ദേശിച്ചാണ് ഞാന് എഴുത്ത് കൊടുത്തയച്ചത്. എന്റെ കുടുംബത്തിനും സമ്പത്തിനുമൊക്കെ വന്നേക്കാവുന്ന വിപത്ത് സ്വാധീനം മുഖേന അല്ലാഹു തട്ടിക്കളയാന് സാധ്യതയുണ്ടല്ലോ. തങ്ങളുടെ സ്വഹാബികളില് നിന്നുള്ള ഏതൊരാള്ക്കും മക്കയില് ബന്ധുക്കളില്ലാതില്ല. അവര് മുഖേന സ്വന്തം കുടുംബത്തെയും സമ്പത്തിനെയും അല്ലാഹു സംരക്ഷിച്ചേക്കും.''

ഇതു കേട്ടപ്പോള് നബി() ഇങ്ങനെ പറഞ്ഞു: ''ഹാത്വിബ്() പറഞ്ഞത് സത്യമാണ്. അതുകൊണ്ട് ഹാത്വിബിനെതിരെ ഒന്നും പറയരുത്.'' ഇതുകേട്ട് ഉമര്() ഇങ്ങനെ പ്രതികരിച്ചു: ''നിശ്ചയം അല്ലാഹുവിനെയും റസൂലിനെയും സത്യവിശ്വാസികളെയും വഞ്ചിച്ചിരിക്കയാണ് ഹാത്വിബ്(). അവന്റെ പിരടി വെട്ടാന് അങ്ങ് അനുമതി തരിക.'' അപ്പോള് നബി() ഇപ്രകാരം പറഞ്ഞു: ''ബദ്രീങ്ങളില്പെട്ട വ്യക്തിയല്ലെയോ ഹാത്വിബ്(). ബദ്രീങ്ങളെ സംബോധനം ചെയ്തു അല്ലാഹു ഇങ്ങനെ പറഞ്ഞിട്ടുണ്ട്: 'നിങ്ങള്ക്കിഷ്ടമുള്ളതു പ്രവര്ത്തിച്ചുകൊള്ളുക. സ്വര്ഗം നിങ്ങള്ക്കു സുനിശ്ചിതമാണ്. നിങ്ങള്ക്കു പാപം പൊറുത്തുതന്നിരിക്കുന്നു.'' ഇതുകേട്ട് ഉമര്()വിന്റെ ഇരു നയനങ്ങളും നിറഞ്ഞൊഴുകി. അല്ലാഹുവും റസൂലുമാണ് ഏറ്റവും അറിവുള്ളവര് എന്നു പറയുകയും ചെയ്തു.'' (ബുഖാരി).

ബദ്രീങ്ങളുടെ മഹത്വമാണ് ഇമാം ബുഖാരി() റിപ്പോര്ട്ട് ചെയ്ത ഹദീസിലൂടെ നാം കണ്ടത്. അല്ലാഹുവിന്റെ ദീനിനെ ലോകത്തുനിന്നും ൂലനം ചെയ്യാന് രംഗത്തിറങ്ങിയവര്ക്കെതിരെ ഗര്ജ്ജിച്ച് പോരാടി ഇസ്ലാമിന്റെ ഇസ്സത്തു കാത്തുസൂക്ഷിക്കാന് നിരവധി ത്യാഗങ്ങള് സഹിച്ചു എന്നതുതന്നെ ബദ്രീങ്ങള്ക്കു ആദരവുണ്ടാകാനുള്ള മുഖ്യകാരണമാണ്.

പേരുകള്ക്കും പദവി

ബദ്രീങ്ങള് ആദരിക്കപ്പെട്ടതുപോലെ അവരുടെ നാമങ്ങളും ആദരിക്കപ്പെട്ടതാണ്. അവരുടെ നാമങ്ങള് പാരായണം ചെയ്യുന്നതിലും എഴുതിവെക്കുന്നതിലും പുണ്യങ്ങളുണ്ട്.

വല്ല വ്യക്തിയും സ്വന്തം ശരീരത്തിന്റെയോ വീടിന്റെയോ ചരക്കുകളുടെയോ കാവലിനു വേണ്ടി ബദ്രീങ്ങളുടെ നാമങ്ങള് എഴുതിവെച്ചാല് അല്ലാഹു അതുമുഖേന സര്വ്വ വിഷമങ്ങളില്നിന്നും അവന് മുക്തിനല്കുന്നതാണെന്നു അല്ലാമാ സയ്യിദ് മുഹമ്മദ് ഫിഖ്ഖി() 'മസ്ഫഉല് ഖലാഇഖി'ല് രേഖപ്പെടുത്തുന്നു.

ബദ്രീങ്ങളുടെ മൗലിദ് ചൊല്ലി ദഫ്മുട്ടിക്കൊണ്ടിരിക്കുന്ന പെണ്കുട്ടികള് നബി()യെ കണ്ടപ്പോള് അതില്നിന്നു പിാറി നബി()യുടെ മഹത്വം പാടാന് തുടങ്ങിയപ്പോള് അങ്ങനെ ചൊല്ലണ്ട, നേരത്തെ പാടിക്കൊണ്ടിരിക്കുന്ന ബദ്ര് മൗലിദു തന്നെ പാടാന് അവരോട് നബി() നിര്ദ്ദേശിച്ചതായി ബുഖാരിയില് കാണാം.

ബദ്രീങ്ങളുടെ നാമങ്ങള് പാരായണം ചെയ്തു അവരെ തവസ്സുലാക്കി നടത്തപ്പെടുന്ന ദുആ ഉത്തരം ലഭിക്കപ്പെടുന്നതാണെന്നു ഇമാമുകള് പഠിപ്പിച്ചിട്ടുണ്ട്. നമ്മുടെ മുന്ഗാമികള് ബദ്ര് പാട്ടും ബദ്ര് മൗലിദും ചൊല്ലുകയും മക്കളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അവര്ക്കു മനസ്സമാധാനവും ഉണ്ടായിരുന്നു. പുതിയ വീട്ടിലേക്കു താമസം മാറ്റുമ്പോള് സുബ്ഹിക്കു ശേഷം ബദ്ര് മൗലിദ് പാരായണം ചെയ്യലും മൗലിദ് കിതാബിലെ 'തവസ്സല്നാ ബിബിസ്മില്ലാ' തുടങ്ങുന്ന ഈരടികളും മുസല്മാന്റെ മനസ്സിനുള്ളില് കുളിര്മ്മ നിറക്കുന്നതാണ്.

ആയിരത്തോളം വരുന്ന ശത്രുപക്ഷത്തോടൊപ്പം അറുനൂറ് അങ്കികളും നൂറു കുതിരകളും എഴുനൂറ് ഒട്ടകങ്ങളും മുസ്ലിംകളെ പരിഹസിച്ച് ശത്രുക്കളെ ആവേശം കൊള്ളിക്കുന്ന പാട്ടുകാരികളും ഉണ്ടായപ്പോള് മുസ്ലിം പക്ഷത്ത് വെറും മുന്നൂറ്റിപതിമൂന്ന് സ്വഹാബികളും അറുപത് അങ്കികളും രണ്ടു കുതിരകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഈമാനും കുഫ്റും മാറ്റുരച്ച യുദ്ധത്തില് കുഫ്ര് തരിപ്പണമായി.

ശത്രുപക്ഷത്തില്പെട്ട എഴുപത് നായകാര് കൊല്ലപ്പെടുകയും എഴുപത് പേരെ മുസ്ലിംകള് ബന്ദിയാക്കുകയും ചെയ്തു. അതേസമയം പതിനാല് പേര് മാത്രമേ മുസ്ലിംകളില് നിന്നു ശഹീദായിട്ടുള്ളൂ. സ്വഹാബത്തിന്റെ ഏറ്റവും വലിയ ആയുധം അചഞ്ചലമായ വിശ്വാസമായിരുന്നു.

ആറു മുഹാജിറുകളും എട്ടു അന്സാരികളുമാണ് ബദ്ര് ശുഹദാക്കള്. ഉബൈദത്തുബ്നു ഹാരിസ്, ഉമൈറുബ്നു അബീ വഖാസ്, ദുശ്ശിമാലയ്നി, ആഖിലുബ്നു ബുകൈര്, മിഹ്ജഅ്, സ്വഫ്വാന് ( അന്ഹൂം) എന്നിവരാണു മുഹാജിറുകള്. സഅ്ദ്, മുബശ്ശിര്, യസീദ്, ഉമൈറുബ്നുല് ഹുമാം, റാഫിഅ്, ഹാരിസ്, ഔഫുബ്നുല് ഹാരിസ്, മുഅവ്വിദ് ( അന്ഹൂം) എന്നിവര് അന്സാരികളും.

മൂന്നു പതാകകള് ബദ്ര് യുദ്ധത്തില് മുസ്ലിംകള് ഉയര്ത്തിപ്പിടിച്ചിരുന്നു. ഒരു വെളുത്ത പതാകയും രണ്ടു കറുത്ത പതാകയും. വെളുത്ത കൊടി മിസ്അബുബ്നു ഉമൈര്()വും കറുത്ത കൊടികള് ഒന്നു അലി()യും മറ്റൊന്ന് സഅദുബ്നു മുആദുമായിരുന്നു പിടിച്ചിരുന്നത്.

അമ്പിയാക്കള്ക്കു ശേഷം ഏറ്റവും ഉത്തമരായ ബദ്രീങ്ങളുടെ പേരില് ഫാതിഹയും യാസീനും ഓതി ഹദ് ചെയ്യലും അവരുടെ പേരിലുള്ള ആണ്ടുനേര്ച്ചകളും ഈമാന് സലാമത്താകാനുള്ള മാര്ഗ്ഗങ്ങളാണ്.

ശുഹദാക്കളെ കുറിച്ച് അവര് മരിച്ചവരാണെന്നു നിങ്ങള് ധരിക്കരുതെന്നും അവര് റബ്ബിന്റെ അടുത്ത് ജീവിച്ചിരിക്കുന്നവരാണെന്നും അവര്ക്ക് പ്രത്യേകം ഭക്ഷണം നല്കപ്പെടുന്നുണെ്ടന്നും സാരംവരുന്ന സൂക്തം ഖുര്ആനില് കാണാം. ബദ്രീങ്ങളുടെ ബറകത്തുകൊണ്ട് അല്ലാഹു നമ്മുടെ ഈമാന് സലാമത്താക്കട്ടെ - ആമീന്.