ചെമ്പിരിക്ക ഉസ്താദിന്റെ ദുരൂഹ മരണം: ഊര്‍ജ്ജിത അന്വേഷണം നടത്തുക - SKSSF

കാസര്‍ക്കോട് : സമസ്ത വൈസ് പ്രസിഡന്റ്‌ ശൈഖുനാ ചെമ്പിരിക്ക ഉസ്താദിന്റെ ദുരൂഹ മരണവുമായിബന്ധപ്പെട്ട സത്യാവസ്ഥ പുറത്തു കൊണ്ട് വരാന്‍ ഊര്‍ജ്ജിത അന്വേഷണം നടത്തണമെന്ന് SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി നസര്‍ ഫൈസി ആവശ്യപ്പെട്ടു. ഉസ്താദിന്റെ മരണം സംബന്ധിച്ച് കിംവ ദന്തി കള്‍ പ്രചരിപ്പിക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം പ്രതിഷേധാര്‍ഹമാണ്. അനാരോഗ്യ കാരണത്താല്‍ തനിച്ചുനടക്കാന്‍ പോയും കഴിയാത്ത അദ്ധേഹത്തിന്റെ മൃത ദേഹം വീട്ടില്‍ ഇന്നും ഒരു കിലോ മീറ്റെര്‍ അപ്പുറംകണ്ടെത്തിയ സാഹചര്യം കൂടി അന്വേഷണ പരിധിയില്‍ ഉള്പെടുതനമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനനേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.