പ്രവാചകനെ അറിയുക അനുഗമിക്കുക - RIC കാന്പയിന്‍ 2010

മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു

റിയാദ് : ഉദാത്തമായ പൈതൃകമാണ് മാപ്പിളപ്പാട്ടിനുള്ളത്. ആദ്യകാല മാപ്പിളപ്പാട്ട് രചയിതാക്കള്‍ ബഹുഭൂരിഭാഗവും ചരിത്രങ്ങളെ ഇതിവൃത്തമാക്കിയാണ് മാപ്പിളപ്പാട്ടു രചനകള്‍ നടത്തിയത്. അതുകൊണ്ട് തന്നെ ഇസ്‍ലാമിക സംസ്കാരത്തോടും ചരിത്ര പുരുഷന്മാരോടടും കേരളീയ സമൂഹത്തില്‍ വളരെ ആദരവും ബഹുമാനവുമുണ്ടായി. ഖാളി മുഹമ്മദ് രചിച്ച മുഹ്‍യദ്ദീന്‍ മാലയും, മൊയിന്‍ കുട്ടി വൈദ്യരുടെ ബദര്‍ ഖിസ്സപ്പാട്ടും, കുഞ്ഞായിന്‍ മുസ്‍ലിയാരുടെ കപ്പപ്പാട്ടും ഒരു സമൂഹത്തിന്‍റെ വിശ്വാസവും സംസ്കാരവും നിലനിര്‍ത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കല ഏതൊരു സമൂഹത്തിന്‍റെയും സംസ്കാരത്തിന്‍റെ പ്രതിരൂപമാണ്. വര്‍ത്തമാനകാല മാപ്പിളപ്പാട്ടുകളായി അറിയപ്പെടുന്നവയില്‍ ബഹുഭൂരിഭാഗവും മണിയറപ്പാട്ടുകളായി മാറിയിരിക്കുന്നു. നാലാംകിട സിനിമാഗാന ചിത്രീകരണങ്ങളെ പോലും ലജ്ജിപ്പിക്കും വിധമാണ് മാപ്പിളപ്പാട്ടിന്‍റെ പേരില്‍ ഇറങ്ങുന്ന ചില ആല്‍ബങ്ങളുടെ ചിത്രീകരണം പൈതൃകങ്ങളില്‍ നിന്ന് വഴിമാറി ലക്ഷ്യബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാപ്പിളപ്പാട്ടിനെ അതിന്‍റെ തനിമയിലേക്ക് വഴിതിരിച്ചു നടത്താനുള്ള എളിയ ശ്രമമാണ് ഇപ്രകാരമുള്ള മത്സരം കൊണ്ട് റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ ലക്ഷ്യമാക്കുന്നത്.

സ്വാഗതം സിദ്ദീഖ് മഞ്ചേശ്വരം, മോഡറേറ്റര്‍ മൊയ്തീന്‍ കോയ പെരുമുഖം, ഉദ്ഘാടനം കുന്നുമ്മല്‍ കോയ, പ്രബന്ധാവതരണം ഹമീദ് മാസ്റ്റര്‍ ആദൃശ്ശേരി, വിഷയം : മാപ്പിളപ്പാട്ട് നഷ്ടപ്പെടുന്ന മൂല്യങ്ങള്‍ . ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സലീം ചാലിയം, ഇല്യാസ് മണ്ണാര്‍ക്കാട്, ഹബീബുള്ള പട്ടാന്പി, അലവിക്കുട്ടി ഒളവട്ടൂര്‍ , വേദിയില്‍ അബൂബക്കര്‍ ബാഖവി മാരായമംഗലം, ഹംസ കോയ പെരുമുഖം, ഹംസ മൂപ്പന്‍ ഇരിട്ടി, അബ്ദു റസാഖ് വളകൈ, നന്ദി ഇസ്മാഈല്‍

വിജയികള്‍

വാദ്യോപകരണങ്ങള്‍ ഒഴിവാക്കി നടത്തിയ മാപ്പിളപ്പാട്ട് മത്സരത്തില്‍ നിസാര്‍ കൊല്ലം ഒന്നാം സ്ഥാനവും സലീം ചാലിയം രണ്ടാം സ്ഥാനവും അമീന്‍ സുബൈര്‍ അരിന്പ്ര മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ വ്യക്തിക്ക് റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ ഏര്‍പ്പെടുത്തിയ മഹാകവി മൊയിന്‍കുട്ടി വൈദ്യര്‍ അവാര്‍ഡും മറ്റുള്ളവര്‍ക്ക് മികച്ച സമ്മാനങ്ങളും നല്‍കും. ഏപ്രില്‍ ആദ്യവാരും നടക്കുന്ന കാന്പയിനില്‍ സമാപന സമ്മേളനത്തില്‍ വെച്ച് അവാര്‍ഡുകള്‍ നല്‍കും.