രാഹെ നബി രാഹെ നജാത്ത്

ജിദ്ദ : രാഹെ നബി രാഹെ നജാത്ത് എന്ന പ്രമേയവുമായി ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന കാന്പയിന് തുടക്കമായി. ദാറുസ്സലാം ജെ.ഐ.സി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ സ്വാഗതം ആശംസിച്ചു.


മുഴുദിന ക്യാന്പ്, കലാ മത്സരങ്ങള്‍ , ബുര്‍ദ മജ്‍ലിസ്, കാലിക പ്രഭാഷണങ്ങള്‍ , ലഘുലേഖ-സി.ഡി. പ്രസാധനം, സിയാറത്തെ റൌള, മെഗാ ക്വിസ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ കാന്പയിന്‍റെ ഭാഗമായി നടത്തപ്പെടും.


ആദ്യഘട്ടം ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ട മുസ്തഫ ഹുദവി, മുനീര്‍ വാഫി എന്നീ യുവപണ്ഡിതരുടെ രണ്ട് പ്രഭാഷണങ്ങളും ഏറെ പഠനാര്‍ഹമായിരുന്നു.