28 മഹല്ലുകളുടെ ഖാസിസ്ഥാനം ഹൈദരലി ശിഹാബ് തങ്ങള്‍ ഏറ്റെടുത്തു

നിലമ്പൂര്‍: എടക്കര മേഖലയിലെ 28 മഹല്ലുകളുടെ ഖാസിസ്ഥാനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഏറ്റെടുത്തു. സുന്നി മഹല്ല് ഫെഡറേഷന്‍ എടക്കര മേഖലാ കമ്മിറ്റി, സമസ്ത കേരള ജം ഇയ്യത്തുല്‍ മു അല്ലിമീന്‍, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് തുടങ്ങി സമസ്തയുടെ വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

ചുങ്കത്തറയില്‍ നടന്ന പൊതുസമ്മേളനത്തില്‍ 28 മഹല്ലുകളുടെയും ഖാസിസ്ഥാനം ഏറ്റെടുത്ത് തങ്ങള്‍ പ്രഖ്യാപനം നടത്തി. തുടര്‍ന്ന് പൊതുസമ്മേളനം തങ്ങള്‍ ഉദ്ഘാടനംചെയ്തു. എസ്.എം.എഫ് എടക്കര മേഖലാ പ്രസിഡന്റ് ടി.പി.അബ്ദുള്ള മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു.

കോട്ടുമല ബാപ്പുമുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ മുഹമ്മദ്‌ഫൈസി ഓണമ്പിള്ളി, എസ്.എം.എഫ് മേഖലാ സെക്രട്ടറി കെ.ടി.കുഞ്ഞാന്‍, സെയ്താലി മുസ്‌ലിയാര്‍ മാമ്പുഴ, അബ്ദുള്‍അസീസ് ഫൈസി, അബ്ദുള്‍അസീസ് മുസ്‌ലിയാര്‍, ഉമ്മര്‍ ബാഖവി, അബ്ദുള്‍ബാരി ഫൈസി എന്നിവര്‍ പ്രസംഗിച്ചു. വിവിധ ആവശ്യങ്ങള്‍ക്കുള്ള ചികിത്സാ ധനസഹായം ചടങ്ങില്‍ വിതരണംചെയ്തു.