ട്രെന്റ്‌ ദേശീയ സമിതി മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ചെയര്‍മാന്‍. സുബൈര്‍ ചേകനൂര്‍ കണ്‍വീനര്‍



കോഴിക്കോട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ്‌ ദേശീയ സമിതി ചെയര്‍മാനായി പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങളെ തെരഞ്ഞെടുത്തു. സുബൈര്‍ ഹുദവി ചേകനൂര്‍ (റിസര്‍ച്ച്‌ സ്‌കോളര്‍, ജെ.എന്‍.യു, ഡല്‍ഹി) ജന.കണ്‍വീനറും ശംസീറലി പുവ്വത്താണി(എന്‍.ഐ.ടി ഡല്‍ഹി) ട്രഷററുമാണ്‌.
നാഷണല്‍ കാമ്പസ്‌ കോളിന്റെ തുടര്‍ പദ്ധതികള്‍ കോഴിക്കോട്‌ ഇസ്‌ലാമിക്‌ സെന്ററില്‍ ചേര്‍ന്ന കാമ്പസ്‌ ശില്‌പശാലയില്‍ വെച്ചാണ്‌ സമിതി രൂപീകരിച്ചത്‌.
മറ്റു ഭാരവാഹികള്‍ : ഫൈസല്‍ മാരിയാട്‌ - ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി, ഹസന്‍ ശരീഫ്‌ -ജാമിഅ: മില്ലിയ്യ, സാജിദ്‌ കൂടല്ലൂര്‍ (വൈസ്‌ ചെയര്‍മാന്‍), ജാബിര്‍ പറമ്പില്‍പീടിക (വര്‍.കണ്‍വീനര്‍), റാഫി തരുവണ-അലീഗഡ്‌ യൂണിവേഴ്‌സിറ്റി, ജലീല്‍ കൊണ്ടോട്ടി - ഹൈദരാബാദ്‌ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ഷബീര്‍ ചാവക്കാട്‌ - ബാംഗ്ലൂര്‍, റഹീമുദ്ദീന്‍ മലപ്പുറം - ഡല്‍ഹി യൂണിവേഴ്‌സിറ്റി, മോയിന്‍ മലയമ്മ (ജോ.കണ്‍വീനര്‍), അലി കെ. വയനാട്‌ (കോ-ഓര്‍ഡിനേറ്റര്‍).
എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സ്റ്റേറ്റ്‌ വര്‍.സെക്രട്ടറി ബശീര്‍ പനങ്ങാങ്ങരയുടെ അധ്യക്ഷതയില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയരക്ടര്‍ റഹ്‌മത്തുല്ലാഹ്‌ ഖാസിമി മൂത്തേടം ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. റഹീം ചുഴലി സ്വാഗതവും ഖയ്യൂം കടമ്പോട്‌ നന്ദിയും പറഞ്ഞു.