സി.എം. അബ്ദുല്ല മൌലവിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

കുവൈത്ത് സിറ്റി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്‍റും ചെന്പരിക്ക ഖാസിയുമായ സി.എം. അബ്ദുല്ല മൗലവിയുടെ നിര്യാണത്തില്‍ കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. പണ്ഡിതലോകത്തെ കുലപ്രതിഭയായ അദ്ദേഹത്തിന്‍റെ നിര്യാണത്തിലൂടെ കേരളത്തിന് തീരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് യോഗം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സിദ്ദീഖ് ഫൈസി കണ്ണാടിപ്പറന്പ് അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ ഫൈസി, ഇല്യാസ് മൗലവി, മുസ്തഫ ദാരിമി, ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി, ഗഫൂര്‍ ഫൈസി പൊന്മള , ഇഖ്ബാല്‍ മാവിലാടം, മൊയ്തീന്‍ഷ മൂടാല്‍ , ശുക്കൂര്‍ എടയാറ്റൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദലി പുതുപ്പറന്പ് സ്വാഗതവും മന്‍സൂര്‍ ഫൈസി നന്ദിയും പറഞ്ഞു.