'ഞാന്‍ അറിയുന്ന പ്രവാചകന്‍' സെമിനാര്‍ 15ന് കോഴിക്കോട്

കോഴിക്കോട് : കാപ്പാട് ഐനുല്‍ഹുദാ യതീംഖാന രജതജൂബിലിയോടനുബന്ധിച്ച് ഖാസി കുഞ്ഞിഹസ്സന്‍ മുസ്‌ല്യാര്‍ ഇസ്‌ലാമിക് അക്കാദമിയിലെ അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സെമിനാര്‍ സംഘടിപ്പിക്കും. 'ഞാന്‍ അറിയുന്ന പ്രവാചകന്‍' എന്ന സെമിനാര്‍ ഫിബ്രവരി 15ന് കോഴിക്കോട് സി.എച്ച്. ഓഡിറ്റോറിയത്തില്‍ നടക്കും. മൂന്നുമണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 'വാ മുഹമ്മദാഹ്' എന്ന പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്യും. മേയര്‍ എം.ഭാസ്‌കരന്‍, എം.കെ. രാഘവന്‍ എം.പി., എം.പി. വീരേന്ദ്രകുമാര്‍, യു.സി.രാമന്‍ എം.എല്‍.എ., അഡ്വ. എ. സുജനപാല്‍, പി.വി.ഗംഗാധരന്‍, അബൂബക്കര്‍ ഫൈസി മലയമ്മ തുടങ്ങിയവരും പങ്കെടുക്കും.

പി.കെ.കെ. ബാവ, ഇബ്രാഹിം മുറിച്ചാണ്ടി, ഇ. ഉമ്മര്‍, കെ.എം. സാദിഖ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.