കുടുംബം - 2



വീടു നന്നാക്കാന് മാര്ഗമെന്ത്? ഇസ്ലാം ആജ്ഞാപിച്ചത്ചെയ്യാനും, നിരോധിച്ചത്വര്ജ്ജിക്കാനുമുള്ള ശീലം വീട്ടില്വളര്ത്തുക തന്നെ. വീട്സംവിധാനം ചെയ്യേണ്ടത്എങ്ങനെ? ആദ്യമായി ഗൃഹനായികയെ തെരെഞ്ഞെടുക്കുന്നത്തന്നെ ശ്രദ്ധിച്ചു വേണം. വിശുദ്ധ ഖുരാന്പറയുന്നു: വൈവാഹിക ധര്മം പുലര്ത്തുന്ന നല്ല ആളുകള്തമ്മില്വിവാഹ ബന്ധം പുലര്ത്തട്ടെ. നല്ല ദാസന്മാരും ദാസിമാരും തമ്മിലാണ്ഇണ ചേരേണ്ടത്‌. സാമ്പത്തിക കഴിവു കുറവ് രംഗത്ത്പ്രതിബന്ധമല്ല. അല്ലാഹു കഴിവു കുറഞ്ഞവര്ക്ക്അവന്റെ ഔദാര്യം കൊണ്ട്അനുഗ്രഹിക്കാന്മതിയായവനാണ്‌. അവന്വിശാലമനസ്കനും സര്വ്വജ്ഞനുമത്രെ. (നൂര്‍; 32) നല്ല ഒരു ഗൃഹനാഥനു വേണ്ടി നല്ല ഗൃഹനായികയെ തെരെഞ്ഞെടുക്കുമ്പോള്സ്വാഭാവികമായും ചില നിബന്ധനകള്പാലിക്കേണ്ടി വരും. സാധാരണയായി നാലു കാര്യങ്ങള്പരിഗണിച്ച്വിവാഹം കഴിക്കാറുണ്ട്‌. സമ്പത്ത്‌, തറവാട്‌, സൌന്ദര്യം, മതബോധം ഇതില്വൈവാഹിക ജീവിതരംഗത്ത്വിജയെ കണ്ടെത്തുക ദീനിനെ, മതബോധത്തെ പരിഗണിക്കുന്നവരായയിരിക്കും.(ബുഖാരി, മുസ്ലിം) ഇഹലോകവും ഇതിലുള്ള സകല വസ്തുക്കളും മനുഷ്യന്റെ സുഖജീവിതത്തിനായിാരുക്കിയവയാണ്‌. സ്വലിഹത്തായ പെണ്ണാണ്അതില്ഏറ്റവും ഉല്കൃഷ്ടമായത്‌. (മുസ്ലിം) ഓരോരുത്തര്ക്കും നന്ദിയുള്ള ഹൃദയവും ന്ദിയുള്ള ഒരു നാക്കും പരലോക കാര്യങ്ങളില്സഹായിക്കുന്ന സഹധര്മിണിയു വേണം. (അഹ്മദ്‌) എന്നാണ്നബി() പ്രസ്താവിച്ചിരക്കുന്നത്‌. ജനങ്ങള്സംഭരിച്ചതില്ഏറ്റവും മഹത്വമേറിയത്ദീനിയായും ദുന്യവിയായും പുരുഷനെ സഹായിക്കുന്ന സ്വാലിഹത്തായ സ്ത്രീയാണ്‌. (ബൈഹഖി) എന്നു ഹദീസിലേ# വന്നിരിക്കുന്നു. ധാരാളം പ്രസവിക്കുകയും സ്നേഹബന്ധം കുടുംബത്തില്വളര്ത്തുകയും ചെയ്യുന്ന സ്ത്രീകളെ കല്യാണം കഴിക്കണം. ഞാന്എല്ലാ അംബിയ്യാക്കളേക്കാളും അനുയായികള്അധികരിച്ച ആളാണെന്നതില്അഭിമാനിക്കുന്നു. കന്യകമാരെ നിങ്ങള്വിവാഹം ചെയ്യുക. അവര്ഗര്ഭാശയം പവിത്രമായവരും, വായ ആകര്ഷകമായവരും (നിയന്ത്രണാധീനമായവര്‍) കുറഞ്ഞത്കൊണ്ട്തൃപ്തമായവരുമായിരിക്കും. കൂടാതെ അവര്ക്ക്കുതന്ത്രം കുറവുമായിരിക്കും(ഇബ്നുമാജ). സ്വാലിഹത്തായ ഒരു സ്ത്രീ നാല്വിജയങ്ങളില്ഒന്നാണെന്ന പോലെ ചിത്ത സ്ത്രീ നാല്പരാജയങ്ങളില്ഒന്നുമാണ്‌. തിരുമേനി() പറയുന്നു: സ്വാലിഹത്തായ സ്ത്രീ വന്വിജയമാണ്‌. അവളെ കാണുിന്നത്കൌതുകവും, നിന്റെ അഭാവത്തില്അവള്സമ്പത്തിന്റെയും ശരീരത്തിന്റെയും കാര്യത്തില്വിശ്വസ്തയുമാണ്‌. എന്നാല്ചീത്ത സ്ത്രീയെ കാണുന്നത്ലക്ഷണക്കേടും, അവള്നാവു കൊണ്ട്ഉപദ്രവിക്കുന്നവളമായിരിക്കും. മാത്രമല്ല ഭര്ത്താവിന്റെ അഭാവചചത്തില്അവള്ക്ക്തടിയും മതലും സൂക്ഷിക്കുവാന്അവള്ക്കു കഴിയുകയുമില്ല(ഇബ്നു ഹിബ്ബാന്‍) പ്രത്യക്ഷത്തില്സ്വഭാവവും ദീനിബോധവുമുള്ള ഒരു പെണ്ണിനെ ആകര്ഷിച്ചാല്അവളെ നിങ്ങള്കല്യാണം കഴിക്കുക. അല്ലാത്ത പക്ഷം ഭൂമിയില്ധാരാളം കുഴപ്പവും ഫിത്നയയും അതുണ്ടാക്കിയേക്കും. (ഇബ്നുമാജ) നല്ല ഒരു കുടുംബം ആഗ്രഹിക്കുന്നവര്വിവാഹത്തിനു മുമ്പ മേല്പറഞ്ഞ കാര്യങ്ങള്ശ്രദ്ധാക്കിക തന്നെ വേണം. അല്ലാത്ത പക്ഷം വീടിന്റെ എല്ലാ ഭദ്രതയും തകര്ക്കും. നല്ല സ്വാലിഹായ ഒരു പുരുഷനും സ്വാലിഹത്തായ ഒരു ല്ത്രീയും സംരമിച്ചാല്നല്ലൊരു ഭവനമായി. അതില്നിന്ന്നല്ല ഉല്പാദനവും പ്രതീക്ഷിക്കാം. മറിച്ചായിരുന്നാല്പേട്മാത്രമെ പ്രതീക്ഷിക്കാനാവൂ. സ്ത്രീ പതിവൃതയായാല്എത്രയും നന്നായി. അത്അല്ലാഹുവിന്റെ ഔദാര്യമാണ്‌. എന്നാല്പിന്നെ പോരാഴ്മ നികത്തി മെച്ചം വരുത്തുകയേ വീട്ടുകാരന്ചെയ്യേണ്ടൂ. ദീനികാര്യങ്ങളില്താല്പര്യമില്ലാത്തവളെ കല്യാണം കഴിച്ചാല്കുടുമബ സമ്മര്ദ്ദത്തില്നന്നാകുമെന്ന പ്രതീക്ഷയില്വിവാഹ ബന്ധം സ്ഥാപിച്ചാല്അവള്നന്നാകാന്ഭര്ത്താവ്കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. ഹിദായത്ത്അല്ലാഹുവില്നിന്ന്ലഭിക്കുന്ന ഔദാര്യമാണെന്ന്ഭര്ത്താവ്ആദ്യം അറിഞ്ഞിരിക്കണം. അല്ലാഹുവാണ്നന്നാക്കുന്നവന്‍. മനുഷ്യനെ ശരീരികമായും, മാനസികമായും, സാമ്പത്തികമായും, സാംസ്കാരികമായുമൊക്കെ നന്നാക്കുന്നത്അല്ലാഹു മാത്രമാണ്‌. സക്കരിയ്യാ()യുടെ ഭര്യയെ നന്നാക്കിയത്അല്ലാഹുവാണെന്ന്ഖുരാന്പറയുന്നുണ്ട്‌. ഭാര്യയെ എങ്ങനെ നന്നാക്കാം? അല്ലാഹുവിനെ വണങ്ങാനുള്ള മനസ്ഥിതി വളര്ത്തുകയാണ്പ്രഥമമായി വേണ്ടത്‌. വിശ്വാസ ദാര്ഢ്യം വളര്ത്തുന്ന കാര്യങ്ങളില്ശ്രദ്ധ ചെലുത്തുകയും വേണം. ഖുരാന്പാരായണം, രാത്രിയിലെ നിസ്കാരം, ദിക്റുകള്‍, ദാനധര്മങ്ങള്എല്ലാം ചെയ്യിക്കണം. ഉപകാരപ്രദമായ ഗ്രന്ഥങ്ങള്പാരായണം ചെയ്യട്ടെ, നല്ല കാസറ്റുകള്സമ്പാദിച്ച്കേള്പ്പിക്കണം. നല്ല കൂട്ടുകാരികളെ കണ്ടെത്താനുള്ള ബോധവും പ്രവണതയും സ്ത്രീകളില്വളര്ത്തണം. ചീത്ത കൂട്ടുകെട്ടുകളില്നിന്ന്അകലുകയും, ശര്റുകളെ പ്രധിരോധിക്കുകയും ചെയ്യാന്സ്ത്രീയെ ശീലിപ്പിക്കുകയും വേണം. സ്ത്രീകള്പോകാന്പാടില്ലാത്ത സ്ഥലങ്ങളില്അവരെ അലയാന്അനുവദിക്കരുത്‌. സ്റ്റുഡിയോവില്സ്വയം കയറിയികരങ്ങുന്ന, മറ്റു ആവശ്യങ്ങള്അന്യരുടെ മുമ്പില്പോയി സ്വയം ശരിയാക്കി വരുന്ന പെണ്ണിനെ വീടു ഭരിക്കാന്കൊള്ളില്ല. പിന്നീട് ശീലം മക്കളിലേക്കും വ്യാപിച്ചെന്നു വരും. അതോടെ, നല്ല ഒരു ഇസ്ലാമിക കുടുംബം രൂപപ്പെടാനുള്ള സാധ്യത അടയുകയാണ്ചെയ്യുന്നത്‌. തെറ്റായ വഴിക്ക്നടക്കക്കുന്നതില്തല്പരയായ ഉമ്മ, മക്കളുടെ ദുര്നടപ്പപ്പു#ിനു നേരെ കണ്ണു ചിമ്മും. വീട്ടിലെ വിശ്വാസപരമായ അന്തരീക്ഷം പ്രധാനമാണ്‌. സത്യവിശ്വാസത്തിന്റെ തെളിവ്വീട്ടില്പ്രകടമാക്കണമെന്ന്നബി() നിര്ദ്ദേശിച്ചിട്ടുണ്ട്‌. “നിങ്ങളുടെ വീട്നിങ്ങള്‍ ‘ഖബര്‍’ പോലെയാക്കരുതെന്ന്അവിടുന്ന്അരുള്ചെയ്തു. കല്ലറകളില്ദികൃ-ദുാകളോ വായനയോ ഒന്നുമില്ലാത്തതു പോലെ വീടും ഇവയില്നിന്നും മുക്തമാക്കരുതെന്നാണ്ഇതിന്റെ താല്പര്യം. അല്ലാഹുവിന്റെ ദിക്റ്കൊണ്ട്ധന്യമാക്കുന്ന വീടും, ദിക്റില്നിന്നകന്നു കഴിയുന്ന വീടും, ജീവനുള്ള വസ്തുവും, മരിച്ച വസ്തുവും പോലെ വ്യത്യസ്തങ്ങളാണ്‌. (മുസ്ലിം) പഠന ശാല പോലെയും, ആരാധനാലയം പോലെയും വീട്ആരാധന കൊണ്ടും പഠന ക്ലാസ്കൊണ്ടും ധന്യമാക്കണം. നിസ്കാര മുറി, ദിക്റ്ഹാള്‍, എന്നിവ വീട്ടില്കരുതിയിരിക്കണം. ഗ്രന്ഥപാരായണവും, വിജ്ഞാന സദസ്സും, വീട്ടില്സംഘടിപ്പിക്കണം. അല്ലാഹുവിന്റെ ദിക്റില്ലാതെ അമുസ്ലിം വീടു പോലെ ഓഡിയോ-വീഡിടോ പരിപാടികളാല്മാത്രം അലംകൃതമായ എത്രയെത്ര വീടുകളാണ്ഇന്നു കാണുന്നത്‌. യഥാര്ത്തത്തില്ഇത്മരിച്ച വീടാണ്‌. പരദൂഷണം, ഏഷണി, അപരാധം, പൈശാചികമായ കൂത്തരങ്ങുകള്എന്നിവയാണ്വീട്ടില്നടമാടുന്നത്‌. അധര്മങ്ങളുടെ അരങ്ങേറ്റം, പലരുടെയും കടന്നേറ്റം, ദീനി വിരുദ്ധ സംസ്കാരം ഇതാണിന്ന്പല വീടുകളിലും കാണുന്നത്‌. ഇത്തരം വീട്ടില്അനുഗ്രഹത്തിന്റെ മലക്കുകള്പ്രവേശിക്കുകയില്ല. നിങ്ങളുടെ വീട്ഖിബ്ലക്ക്അഭിമുഖമീയിരിക്കട്ടെ. ഓരോരുത്തരുടെ വീടും ഒരു ഖിബ്ല(ആരാധനാലയം) ആയിരിക്കണം. സൂറത്തു യൂനുസില്അല്ലാഹു പറയുന്നു: മൂസാ നബി()യോടും സഹോരനോടും നാം മിസ്റില്അവര്ക്കായി ഭവനം പണിയാന്കല്പിച്ചു. ഓരോരുത്തരുെ‍# ഭവനവും ഓരോ ആരാധനാ മണ്ഡപമായി കാണാനും, അതില്നിസ്കാരം നില നിര്ത്തുവാനും നാം സന്ദേശമയക്കുകയും ചെയ്തു. മുഅ്മിനുകളെ അറിയിക്കേണ്ട സന്തോഷ വിവരമാണിത്‌. അവരോട്സ്വന്തം ഭവനം മസ്ജിദ്പോലെ ആരാധനയാല്പവിത്രമാക്കാനും, ധന്യമാക്കാനുമാണ്അല്ലാഹു കല്പിച്ചതെന്നാണ്ഇബ്നു അബ്ബാസ്‌()യുടെ അഭിപ്രായം. വീട്ടില്വെച്ചു ആരാധന നടത്തുന്നതിന്റെ മഹത്വമാണിത്കുറിക്കുന്നത്‌. ‘ഫര്ള്‌’ നിസ്കാരമല്ലാത്തവ വീട്ടില്വെച്ചു നിസ്കരിക്കുന്ന സ്വഭാവമായിരുന്നു സഹാബത്തിനുണ്ടായിരുന്നത് മഹാനായ മഹ്മൂദ്ബിന്റബീുല്അന്സാരി() റിപ്പോര്ട്ടു ചെയ്യുന്നു: റസൂല്‍ () യുടെ അനുചരനും, ബദ്രീങ്ങളില്പെട്ടയാളുമായ ഇത്ബാനുബ്നു മാലിക്‌() ഒരിക്കല്തിരു സന്നിധിയില്വന്നു പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ, എനിക്ക്കാഴ്ച നഷ്ടമായിരിക്കുന്നു, ഞാന്എന്റെ അനുയായികളുടെ ഇമാമാണ്‌. മഴ പെയ്ത്വെള്ളം പൊങ്ങിയാല്എനിക്ക്പള്ളിയ്ല്പോകാനാവുന്നില്ല. അതിനാല്തിരുനബി എന്റെ വീട്ടില്വന്ന്ഒന്ന്നിസ്കരിക്കണം എന്നാല്പിന്നെ സ്ഥലം എനിക്ക്നിസ്കാര ഹാള്ആക്കാമല്ലോ. ഇന്ശാ അല്ലാഃ അങ്ങനെയാവാംഎന്ന്തിരുമേനി () പ്രതിവചിച്ചു. ഇത്ബാന്‍() പറയുന്നു: അങ്ങനെ കാലത്ത്റസൂല്‍() അബൂബക്കര്സിദ്ദീഖുമൊത്ത്എന്റെ വീട്ടില്വന്നു. പ്രവേശനാനുവാദം തേടി. അങ്ങനെ വീട്ടില്ഇരിക്കും മുമ്പായി എന്നോടു ചോദിച്ചു: ഞാന്നിന്റെ വീട്ടില്ഏതു റൂമില്വെച്ചാണ്നിസ്കരിക്കേണ്ടത്‌?

ഞാന്ഒരു ഭാഗം കാണിച്ചു കൊടുത്തു. അവിടെ റസൂല്‍() നിന്ന്തക്ബീര്ചൊല്ലി നിസ്കരിച്ചു. പിന്നില്ഞങ്ങളും അണിയായി നിന്നു. രണ്ട്റക്ത്ത്നിസ്കരിച്ചു.(ബുഖാരി) വീട്ടില്നിസ്കാരത്തിനും ദികിറിനുമായി ഒരു പ്രത്യേക സ്ഥലം ഒരുക്കണമെന്നാണ് ഹദീസ്നമ്മെ പഠിപ്പിക്കുന്നത്‌.
എന്നാല്പള്ളികളില്ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്ത്തന്നെ സ്ഥാനം പിടിക്കുന്നത്നന്നല്ല. അത്‌ ‘ലോകമാന്യത്തിന്ഇട നല്കുന്നതിനാല്വിരോധിച്ചു കൊണ്ട്അബൂദാവൂദ്റിപ്പോര്ട്ടു ചെയ്ത ഹദീസ്വന്നിരിക്കുന്നു. ആയിഷ()യെ തൊട്ട്ഉദ്ദരിക്കപ്പെടുന്നു-
മഹതി പറഞ്ഞു: തിരുനബി() രാത്രി എഴുന്നേറ്റ്നിസ്കരിക്കാറുണ്ടായിരുന്നു. വിത്റ്നിസ്കാരം കഴിഞ്ഞാല്വീട്ടുകാരോട്എഴുന്നേറ്റ്നിസ്കരിക്കാന്പറയുമായിരുന്നു. (മുസ്ലിം)
രാത്രി സ്വയം എഴുന്നേറ്റ്നിസ്കരിക്കുകയും കുടുംബാംഗങ്ങളെ നിസ്കരിപ്പിക്കുകയും, എഴുന്നേല്ക്കാന്അലസത കാണിക്കുന്നവരുടെ മുഖത്ത്വെള്ളം കുടയുകയും ചെയ്യുന്നവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. (അബൂ ദാവൂദ്‌, അഹ്മദ്‌) എന്നും ഹദീസില്വന്നിട്ടുണ്ട്വീട്ടിലെ സ്ത്രീകളെ ദാനധര്മങ്ങള്ക്ക്പ്രോത്സാഹിപ്പിക്കുന്നതും, മേല്പറഞ്ഞ രീതിയില്തഹജ്ജുദും വിത്റും നിസ്കരിപ്പിക്കുന്നതും ഈമാന്വര്ദ്ധിപ്പിക്കും.
ഒരിക്കല്തിരുമേനി() സ്ത്രീകളോടായി ഇങ്ങനെ പറഞ്ഞു: സ്ത്രീ സമൂഹമേ! നിങ്ങള്ദാനധര്മങ്ങള്ധാരാളം ചെയ്യുക. ഞാന്നരകത്തില്കൂടുതല്കട്ടത്സ്ത്രീകളെയാണ്‌. (ബുഖാരി) വീട്ടില്സാധ്യമെങ്കില്ധര്മസ്ഥാപനങ്ങളുടെ ഹുണ്ഡികപ്പെട്ടി സ്ഥാപിക്കുക! വീട്ടില്വരുന്ന അഗഥി-അനാഥകള്ക്കും ആവശ്യക്കാര്ക്കുമായി ഇതില്ധനം നിക്ഷേപിക്കുക. മുസ്ലിം ഭവനത്തില്ആവശ്യക്കാരന്ന്അവകാശമുണ്ട്‌. അതിന്നായി മുന്ഭാഗത്ത്ഒരു ധര്മപ്പെട്ടി വേണം. വീട്ടുകാരെ കാണാതെയും അവരോട്അര്ത്ഥിക്കാതെയും അതില്നിന്ന്സ്വയം ധര്മമെടുക്കാന്അനുവാദവും അവസരവും കൊടുക്കുന്നതാണ്നല്ലത്‌.
കൂടാതെ വെളുത്ത രാവുകളിലും, തിങ്കള്‍-വ്യാഴം ദിവസങ്ങളിലും, മുഹര്റം ഒമ്പത്‌-പത്തുകളിലും, അറഫാനാളിലും, മുഹര്റനിസസലും വൃതമെടുക്കാനും വീട്ടുകാരെ ശീലിപ്പിക്കണം. വിശ്വാസം വര്ദ്ധിപ്പിക്കാന്ഇതെല്ലാം ആവശ്യമാണ്‌. ‘അതു വേണ്ട, ഇതു വേണ്ട!’ എന്നു പറഞ്ഞു എല്ലാ കാര്യങ്ങളും ലാഘവത്തോടെ തള്ളിയാല്വിശ്വാസം നശിക്കും.
വീടുമായി ബന്ധപ്പെട്ട ദിക്റുകളും സുന്നത്തുകളും ശ്രദ്ധിക്കണം.
ഇമാം മുസ്ലിംസ്വഹീഹ്മുസ്ലിമില്‍’ ഉദ്ദരിക്കുന്നു:
തീര്ച്ചയായും തിരുനബി() പ്രസ്ഥാവിച്ചു: ഒരാള്വീട്ടിലേക്ക്അല്ലാഹുവിനെ ധ്യാനിച്ചു കൊണ്ട്കടക്കുകയും കടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുംബിസ്മിചൊല്ലുകയും ചെയ്താല്പിശാച്അതിന്റെ അനുയായികളോടു പറയും: വീട്ടില്നിന്ന്ഇന്ന്നിങ്ങള്ക്ക്താമസ സൌകര്യമോ ഭക്ഷണമോ ഇല്ല.!’
പിശാചിന്റെ അനുയായികള്ഇതു കേട്ട്തിരിച്ചു പോകും. മറിച്ച്കടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും വാതില്കൊട്ടിയടക്കുമ്പോഴും മറ്റുംബിസ്മിചൊല്ലാതെ പോയാല്പിശാചിന്റെ തലവന്ഇങ്ങനെ പറയും: നിങ്ങള്ക്കവിടെ താമസവും ഭക്ഷണവും തയ്യാറാണ്‌. (മുസ്ലിം)
ആള്താമസമുള്ള വീട്ടില്‍ ‘സലാംപറഞ്ഞു കൊണ്ടും സൂറതുല്ഇഖ്ലാസ്ഓതിക്കൊണ്ടും കടക്കുക. ആള്താമസമില്ലാത്ത വീട്ടില്പ്രവേശിക്കുമ്പോള്‍ ‘അസ്സലാമു അലൈനാ അലാ ഇബാദില്ലാഹി സ്വാലിഹീന്‍’ എന്നും ചൊല്ലണം. കൂടാതെ മിസ്വാക്ക്ചെയ്യലും സുന്നത്തുണ്ട്‌.
അബൂദാവൂദ്തന്റെസുനന്അബൂദാവൂദില്‍’ റിപ്പോര്ട്ട്ചെയ്യുന്നു: വീട്ടില്നിന്നു പുറപ്പെടുമ്പോള്തിരുമേനിബിസ്മിചൊല്ലിതവക്കല്ത്തു അലല്ലാഹ്‌’ എന്നു പറയാറുണ്ടായിരുന്നു. കൂടാതെ, ലാ ഹൌല വലാ ലാഖുവത്ത ഇല്ലാ ബില്ലാഹ്‌’ എന്നും പറയാറുണ്ടായിരുന്നു. ഇത്കേട്ടാല്അങ്ങനെ ചൊല്ലിയ ആളോട്അല്ലാഹുവിന്റെ മലക്കുകള്ഇങ്ങനെ മറുപടി പറയും: നിന്റെ സമ്മാനം നല്ലത്‌. അത്മതി. നീയും ഭവനവും ഇനി കാത്തു രക്ഷിക്കപ്പെടും.
ഇത്കേള്ക്കുന്ന പിശാച്തന്റെ കൂട്ടുകാരനായ പിശാചിനോടു പരിതപിക്കും: അല്ലാഹു സന്മാര്ഗം കാണിച്ച, ആനുകൂല്യം തികച്ചു കൊടുക്കുന്ന, അല്ലാഹു കാത്തു സൂക്ഷിക്കുന്ന ഒരുത്തനെയും നിനക്ക്ഒന്നും ചെയ്യാനാവില്ല. (അബൂദാവൂദ്‌, തിര്മുദി)
വീട്ടില്നിന്ന പിശാചിനെ അകറ്റാന്എന്തു ചെയ്യണം?
അല്ബഖറ:’ സൂറത്ത്തുടര്ച്ചയായി ഓതിയാല്പിശാചിനെ ആട്ടിയോടിക്കാനാവും. ഇത്സംബന്ധമായി ധാരാളം നബി വചനങ്ങളുണ്ട്‌. വീട്നിങ്ങള്ഖബര്പോലെയാക്കരുത്‌. ‘അല്ബഖറ:’ സൂറത്ത്ഓതപ്പെടുന്ന വീട്ടില്നിന്ന്പിശാചിന്പ്രവേശനമില്ല. (ഹാകിം) ‘അല്ബഖറ:’ സൂറത്തിലെ പ്രധാനപ്പെട്ട രണ്ട്ആയത്തുകളുടെന മഹത്വം വിവരിച്ചു കൊണ്ടും ഹദീസുകളുണ്ട്‌.
അല്ലാഹു ആകാശ ഭൂമികളെ സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വര്ഷങ്ങള്ക്കു മുമ്പ്ഒരു എഴുത്ത്എഴുതി അര്ശിന്നരികെ സൂക്ഷിച്ചിരുന്നു. അതില്നിന്ന്രണ്ട്ആയത്ത്എടുത്താണ്‌ ‘അല്ബഖറ:’ സൂറത്ത്അല്ലാഹു അവസാനിപ്പിച്ചിരിക്കുന്നത്‌. മൂന്നു രാവുകള്തുടര്ച്ചയായി ആയത്തുകള്ഓതപ്പെടുന്ന വീട്ടില്പിശാച്അടുക്കുക പോലുമില്ല. (അഹ്മദ്‌)
വീട്ടില്ശറഈ വിജ്ഞാനം നിറഞ്ഞു നല്ക്കണം. വീട്ടുകാരെയും കുടുംബത്തെയും അത്യാവശ്യ കാര്യങ്ങള്പഠിപ്പിക്കണം. ഇത്കുടുംബ നാഥന്റെ ചുമതലയാണ്‌. ഇങ്ങനെ ചെയ്യണമെന്ന കല് സൃഷ്ടാവായ അല്ലാഹുവിന്റെതാണ്‌. ഖുര്ആനിലൂടെ അവന്പറയുന്നു: “സത്യ വിശ്വാസികളെ, നിങ്ങള്സ്വന്തം ശരീരത്തെയും കുടുംബാംഗങ്ങളുടെ ശരീരത്തെയും നരകത്തെ തൊട്ട്കാക്കുക! നരകത്തില്കത്തിക്കപ്പെടുന്നത്മനുഷ്യരെയും കല്ലുകളെയുമാണ്‌.” (ഖുരാന്‍) വീട്ടുകാരെ പഠിപ്പിക്കുവാനും, പരിപാലിക്കുവാനും ഉപദേശിക്കുകയാണിവിടെ. അവരെ നന്മ കൊണ്ട്കല്പ്പിക്കുവാനും തിന്മ കൊണ്ട്വിരോധിക്കുവാനുമുള്ള ഉത്തരവാദിത്തം വീട്ടുകാരനാണ്‌.
ഇത്സംബന്ധമായയി ചില ഖുരാന്വ്യാഖ്യാതാക്കള്വിവരിച്ചിട്ടുള്ളത്ശ്രദ്ധിക്കുക: വീട്ടുകാരെ വഴിപാടിനു പ്രേരിപ്പിക്കലും അവരെ തിന്മയില്നിന്ന്തടയലും അല്ലാഹുവിന്റെ ആജ്ഞ നടപ്പാക്കാന്അവരെ സഹായിക്കലുമാണ് ആയത്ത്ഉദ്ഘോഷിക്കുന്നതെന്നാണ്ഇമാം ഖതാദഃ()യുടെ അഭിപ്രായം. ദീനില്അനിഷ്ടമായ വല്ല കാര്യങ്ങളും കണ്ടാല്കണ്ടില്ലെന്നു നടിക്കുന്ന സ്വഭാവം അവരില്പാടില്ല. അവര്ക്ക്താക്കീത്നല്കണം. അവരെ ശകാരിക്കുകയും ആവശ്യമെങ്കില്നിയമപരവും നീതിപരവുമായ നിലയില്വടിപ്രയോഗം നടത്തുകയും വേണം. (ത്വബ്രി 21-316)
അല്ലാഹു ഫര്ളാക്കിയ കാര്യങ്ങളും അവന്റെ നിരോധങ്ങളും തന്റെ ആശ്രിതരെ പഠിപ്പിക്കല്ഗൃഹനാഥന്നിര്ബന്ധമാണെന്നാണ്ഇമാം ളഹ്ഹാക്കിന്റെയും ഇമാം മുഖാതില്‍()യുടെയും അഭാപ്രായം. (തഫ്സീര്ഇബ്നു കസീര്‍ 8-194)
തന്റെ കുടുംബത്തെ പഠിപ്പിക്കുകയും മര്യാദക്കാരാക്കുകയും ചെയ്യാനുള്ള ഉത്തരമാദിത്തം വീട്ടുടമക്കാണെന്ന്ഇമാം അലി() അഭിപ്രായപ്പെടുന്നത്‌. (സാദുല്മസീര്‍ 8-316)
മക്കളെയും വീട്ടുകാരെയും മതബോധമുള്ളവരാക്കുകയും ഖൈറായ കാര്യങ്ങളും അത്യാവശ്യ അദബുകളും പഠിപ്പിക്കുകയും ചെയ്യേണ്ടത്ഗൃഹനാഥന്റെ ചുമതലയാണ്‌. സ്വതന്ത്രരല്ലാത്ത അടിമകളോടും കുട്ടികളോടും വരെ, വിജ്ഞാന സമ്പാദനത്തില്പ്രോത്സാഹിപ്പിക്കണമെന്നു വരുമ്പോള്സ്വതന്ത്രരായ ഭാര്യാ-സന്താനങ്ങളെ ശിക്ഷിക്കണമെന്നും ശിക്ഷണം നല്തണമെന്നും പറയേണ്ടതില്ലല്ലോ.
ഇമാം ബുഖാരി() പുരുഷന്തന്റെ അടിമകളെയും കുടുംബത്തെയും പഠിപ്പിക്കണമെന്ന്പറയുന്ന അദ്ധ്യായത്തില്ഇങ്ങനെ ഒരു ഹദീസ്ഉദ്ദരിക്കുന്നു: മൂന്ന്വിഭാഗം ആളുകളുടെ പ്രവര്ത്തനത്തിന്രണ്ട്മാര്ഗ്ഗത്തില്പ്രതിഫലം ലഭിക്കും ഒരാള്തന്റെ കീഴിലുള്ള ഒരു വെള്ളാട്ടിയെഅദബ്‌’ പഠിപ്പിക്കുകയും നല്ല ലിലയില്അവള്ക്ക്ദീനി വിജ്ഞാനം പഠിപ്പിട്ടു കൊടുക്കുകയും പിന്നെ അവളെ അടിമത്തത്തില്നിന്ന്മോചിപ്പിച്ച്വിവാഹം ചെയ്തു കൊടുക്കുകയും ചെയ്താല്അത്ന്രണ്ട്പ്രതിഫലം ലഭിക്കും.
ഇമാം ഇബ്നു ഹജര്‍() ഹദീസിന്റെ സംഗ്രഹത്തില്‍, ഒരു സ്വതന്ത്ര സ്ത്രീയെ ഇത്തരം കാര്യങ്ങള്പഠിപ്പിച്ച്സംസ്കരിച്ചെടുക്കുന്നത്സാധാരണ ഗതിയില്അടിമ സ്ത്രീയെ സംസ്കരിച്ചെടുക്കുന്നതിനേക്കാള്പ്രതിഫലം വര്ദ്ധിച്ചതാണെന്ന്വിവരിച്ചിട്ടുണ്ട്‌. (ഫഥുല്ബാരി 1-190) മനുഷ്യന്‍, പ്രത്യേകിച്ച്പുരുഷന്മാര്വിവിധ ജോലിത്തിരക്കു കാരണം കുടുംബ ക്ലാസ്സ്നടത്തുന്നത്മുടങ്ങിപ്പോകാന്ഇട വരുന്നു. അതിനാല്അതിന്നായി മാസത്തില്പ്രത്യേക ദിവസങ്ങള്തെരെഞ്ഞെടുക്കുന്നതാണ്നല്ലത്‌.
ക്ലാസില്ഭാര്യാ-സന്താനങ്ങള്ക്കു പുറമെ അടുത്ത കുടുംബക്കാരികളായ സ്ത്രീകളെ കൂടി പങ്കെടുപ്പിക്കണം. അതിന്നൊരു പ്രത്യേക സമയം നിശ്ചയിക്കുകയും ചെയ്യണം. റസൂല്തിരുമേനിയുടെ ജീവിതകാലത്ത്സ്ത്രീകള്ക്കും പുരുഷന്മാര്ക്കും ഒന്നായി മതപഠന ക്ലാസ്നടക്കാറുണ്ടായിരുന്നു. സ്ത്രീകള്പക്ഷേ, ഒരു മറക്കപ്പുറത്തായിരുന്നു ക്ലാസില്പങ്കെടുത്തിരുന്നത്‌. പുരുഷ ബാഹുല്യം കാരണം സ്ത്രീകള്ക്ക്ക്ലാസ്ശ്രദ്ധിക്കാന്കഴിയാതെ വന്നപ്പോള്സ്ത്രീകള്റസൂല്തിരുമേനിയോട്ഇങ്ങനെ ആവശ്യമറിയിച്ചു: അല്ലാഹുവിന്റെ തിരുദൂതരെ, ഞങ്ങള്ക്കു മാത്രമായി അങ്ങു മതപഠന ക്ലാസ്വെച്ചു തരണം.
തങ്ങള്സ്ത്രീകളുടെ ആവശ്യം പരിഗണിച്ച്അവര്ക്കു മാത്രമായി ക്ലാസ്സംഘടിപ്പിക്കുകയും സ്ത്രീകളെ പ്രത്യേകം ഉപദേശിക്കുകയും ചെയ്യാറുണ്ടായിരുന്നു. (ബുഖാരി) (സ്ത്രീകള്ക്ക്മാത്രമായി വിജ്ഞാന സദസ്സ്ഉണ്ടാക്കാമോ എന്ന അദ്ധ്യായത്തില്‍)
മഹാനായ ഷ്ലിബ്നു അബീ സാലിഹ്‌() റിപ്പോര്ട്ടു ചെയ്യുന്ന ഒരു ഹദീസില്പറയുന്നു: സ്ത്രീകളുടെ പരാതി പ്രകാരം ഒരു സഹോദരിയുടെ പ്രത്യോക വീട്അവര്ക്കായി മതപഠന ക്ലാസ്നടത്താനുള്ള സ്ഥലമായി അവര്ക്കു നിര്ണ്ണയിച്ചു കൊടുത്തിരുന്നു. (ഫഥുല്ബാരി 1:195)