പുതിയ കര്‍മ്മപദ്ധതികളുമായി ജിദ്ദ ഇസ്‍ലാമിക് സെന്‍ററിന് പുതിയ സാരഥ്യം

ജിദ്ദ : പ്രവാസികള്‍ക്ക് കൂടുതല്‍ പ്രയോജനകരമായ പദ്ധതികള്‍ക്ക് ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ രൂപം നല്‍കി. ഹ്രസ്വകാല പഠന കോഴ്സുകള്‍ , സന്പൂര്‍ണ്ണ വെബ് പോര്‍ട്ടല്‍ , പഠന യാത്രകള്‍ , കരിയര്‍ ഗൈഡന്‍സ്, വിവിധ പ്രസാധനങ്ങള്‍ തുടങ്ങിയവക്കാണ് കര്‍മ്മ പദ്ധതിയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘടനാ പാര്‍ലിമെന്‍റില്‍ ജെ.ഐ.സി. ഡയറക്ടര്‍ ടി.എച്ച്. ദാരിമി പതിനൊന്നാം കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. തുടര്‍ന്ന് പദ്ധതി നടപ്പാക്കുന്നതിനുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ സ്വാഗതം പറഞ്ഞു.

വാര്‍ഷിക അവലോകനത്തില്‍ അബ്ദുല്‍ ബാരി ഹുദവി, സീതിക്കോയ തങ്ങള്‍ , മജീദ് പുകയൂര്‍ , ഉബൈദുല്ല പറന്പില്‍ പിടിക, ശിഹാബ് കുഴിഞ്ഞൊളം എന്നിവര്‍ വിവിധ വകുപ്പുകളുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, ഉമ്മര്‍ കുട്ടി അരീക്കോട്, അബ്ദുല്‍ ഗഫൂര്‍ പട്ടിക്കാട് എന്നിവര്‍ ഭാവിചര്‍ച്ചയില്‍ പങ്കെടുത്തു.

ഭാരവാഹികളായി അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ (ചെയര്‍മാന്‍ ), അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട് (കണ്‍വീനര്‍ ), സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ , അബ്ദുല്‍ കരീം ഫൈസി കൂഴാറ്റൂര്‍ (കോ-ഓര്‍ഡിനേറ്റര്‍മാര്‍ ) എന്നിവരെയും ഉലമാ വിഭാഗം ചെയര്‍മാനായി അലി ഫൈസി മാനന്തേരിയേയും ജനറല്‍ കണ്‍വീനറായി അബ്ദുല്‍ ബാരി ഹുദവിയെയും കണ്‍വീനര്‍മാരായി അബൂബക്കര്‍ ദാരിമി ആലംപാടി, മുസ്തഫ ഫൈസി ചേറൂര്‍ എന്നിവരെയും ദഅ്വ വിഭാഗം ചെയര്‍മാനായി സയ്യിദ് സീതിക്കോയ തങ്ങള്‍ ജനറല്‍ കണ്‍വീനറായി അബ്ദുറഹ്‍മാന്‍ ഗുഡല്ലൂര്‍ കണ്‍വീനര്‍മാരായി അബ്ദുല്‍ ഗഫൂര്‍ പട്ടിക്കാട്, കെ.കെ. അബ്ദുല്‍ ജലീല്‍ എന്നിവരെയും തെരഞ്ഞെടുത്തു.

മീഡിയാ വിഭാഗം ചെയര്‍മാനായി രായിന്‍ കുട്ടി നീറാടിനെയും ജനറല്‍ കണ്‍വീനറായി അബ്ദുല്‍ മജീദ് പുകയൂരിനേയും കണ്‍വീനര്‍മാരായി അബൂബക്കര്‍ അരിന്പ്ര, അബ്ദുല്‍ ലത്തീഫ് ചാപ്പനങ്ങാടി എന്നിവരെയും തെരഞ്ഞെടുത്തു. കുഞ്ഞിമുഹമ്മദ് കാരാത്തോട് ചെയര്‍മാനും ഉസ്മാന്‍ എടത്തില്‍ ജനറല്‍ കണ്‍വീനറും മുഹമ്മദ് റഫീഖ് കൂളത്ത്, കെ.പി. യൂനുസ് എന്നിവര്‍ കണ്‍വീനര്‍മാരായി പുതിയ ഐ.ടി. വിഭാഗത്തിന് രൂപം നല്‍കി. ടൂര്‍ വിഭാഗത്തില്‍ ഹുസൈന്‍ പാതിരമണ്ണയെ ചെയര്‍മാനും ഉബൈദുല്ല പറന്പില്‍ പീടികയെ ജനറല്‍ കണ്‍വീനറും അബ്ബാസലി കൊണ്ടോട്ടി, സൈതലവി ഫൈസി പൂക്കോട്ടുംപാടം എന്നിവരെ കണ്‍വീനര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു.

സേവനം വിഭാഗം ചെയര്‍മാന്‍ കുഞ്ഞമ്മു ഹാജി അമ്മിനിക്കാടും ജനറല്‍ കണ്‍വീനര്‍ ഖാദര്‍ കുട്ടി മൂന്നിയൂരും കണ്‍വീനര്‍മാര്‍ സവാദ് പേരാന്പ്ര, നാസര്‍ കാടാന്പുഴയുമാണ്. അബ്ദുസ്സലാം ഫൈസി കടുങ്ങല്ലൂര്‍ ചെയര്‍മാനും ശിഹാബ്കുഴിഞ്ഞൊളം ജനറല്‍ കണ്‍വീനറും അശ്റഫ് അലി കൊണ്ടോട്ടി, ബഷീര്‍ മാട്ടില്‍ എന്നിവര്‍ കണ്‍വീനര്‍മാരുമായി പ്രാസ്ഥാനിക വിഭാഗവും പുനസംഘടിപ്പിച്ചു. പ്ലാനിംഗ് കമ്മീഷന്‍ ഭാരവാഹികളായി ടി.എച്ച്. ദാരിമി (ചെയര്‍മാന്‍ ), ഉസ്മാന്‍ ഇരിങ്ങാട്ടിരി (ജ.കണ്‍വീനര്‍ ), എന്നിവരെയും അക്കൌണ്ട്സ് വിഭാഗത്തിലേക്കായി ഖാലിദ് ചെറുകര, അബ്ദുല്‍ ജലീല്‍ എടപ്പറ്റ എന്നിവരെയും തെരഞ്ഞെടുത്തു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

- മജീദ് പുകയൂര്‍ -