സമസ്ത തിരൂരങ്ങാടി താലൂക്ക് സമ്മേളനം ശനിയാഴ്ച സമാപിക്കും

വേങ്ങര : സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ തിരൂരങ്ങാടി താലൂക്ക് സമ്മേളനത്തിന്റെ സമാപനം ശനിയാഴ്ച വേങ്ങരയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരപ്പനങ്ങാടി മുതല്‍ കോഴിച്ചെനവരെയുള്ള പ്രദേശങ്ങളില്‍ അനുബന്ധ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ച ഒമ്പതിന് വ്യാപാരഭവനില്‍ വിദ്യാര്‍ഥിസംഗമം നടക്കും. സമാപന സമ്മേളനം ബസ്സ്റ്റാന്‍ഡ് പരിസരത്ത് എസ്.വൈ.എസ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും.

പത്രസമ്മേളനത്തില്‍ എസ്.വൈ.എസ് ജില്ലാസെക്രട്ടറി പി.പി. മുഹമ്മദ്‌ഫൈസി, താലൂക്ക് ഭാരവാഹികളായ സി.കെ. അബ്ദുമുസ്‌ലിയാര്‍, മുഈനുദ്ദീന്‍ ജിഫ്‌രിതങ്ങള്‍, ഒ.കെ. കുഞ്ഞിമാനുമുസ്‌ലിയാര്‍, കെ.ടി. സിദ്ദീഖ്മരക്കാര്‍മൗലവി എന്നിവര്‍ പങ്കെടുത്തു