സമസ്ത തിരൂരങ്ങാടി താലൂക്ക് സമ്മേളനം തുടങ്ങി

കോട്ടയ്ക്കല്‍ : വിശ്വാസം, പ്രമാണം, പൈതൃകം എന്ന പ്രമേയവുമായി സമസ്ത തിരൂരങ്ങാടി താലൂക്ക് സമ്മേളനം കോട്ടയ്ക്കലില്‍ ആരംഭിച്ചു. ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുസമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി. മുഹമ്മദ്‌ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുള്‍സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. എം.കെ. കൊടശ്ശേരി, എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, തോപ്പില്‍ കുഞ്ഞാപ്പുഹാജി, സി.കെ. അബ്ദുമുസ്‌ലിയാര്‍, സി.പി.എം. തങ്ങള്‍, അബ്ദുള്‍ഖാദര്‍ ഫൈസി, മുഹമ്മദ്‌ഫൈസി എന്നിവര്‍ പ്രസംഗിച്ചു.

ചേളാരിയില്‍ നടന്ന രണ്ടാം സമ്മേളനം കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സെയ്ത് മുഹമ്മദ് നിസാമി, അബ്ദുസമദ് പൂക്കോട്ടൂര്‍, എം. അബ്ദുറഹിമാന്‍ മൗലവി, സി.കെ. അബ്ദുമുസ്‌ലിയാര്‍, സി.പി. മുഹമ്മദ്‌ഫൈസി എന്നിവര്‍ പ്രസംഗിച്ചു. മൂന്നാം സമ്മേളനം ചൊവ്വാഴ്ച വൈകീട്ട് ഏഴിന് കോഴിച്ചെനയില്‍ കോട്ടുമല സി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ടി.കെ. അബ്ദുമുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.