തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം വാര്‍ഷിക സമ്മേളനം തുടങ്ങി

മലപ്പുറം : തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം സ്ഥാപനങ്ങളുടെ 40ാം വാര്‍ഷിക സമ്മേളനത്തിന്
കെ. ആലിക്കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. അന്‍വാര്‍ എക്സ്പോ കലക്ടര്‍ എം.സി. മോഹന്‍ദാസും സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്തു. തറയില്‍ മുസ്തഫ സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു.
എസ്.വൈ.എസ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ശനിയാഴ്ച രാവിലെ 10ന് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് 1.30ന് മഹല്ല് പ്രവാസി ആന്‍ഡ് എംപ്ലോയീസ് സംഗമം, 2.30ന് പൂര്‍വവിദ്യാര്‍ഥി സംഗമം എന്നിവ നടക്കും.
വൈകീട്ട് മൂന്നിന് സ്ഥാപന സന്ദര്‍ശനവും ഫാമിലി ക്ലസ്റ്റര്‍ മീറ്റും നടക്കും. വൈകീട്ട് നാലിന് എം.പി. അബ്ദുസമദ് സമദാനി പ്രഭാഷണം നടത്തും. ആറിന് ആദര്‍ശപഠനം, ഏഴിന് ദിക്ര്‍ ദുആ സമ്മേളനം എന്നിവയും നടക്കും.