"സ്ത്രീ പക്ഷം പ്രവാചക സന്ദേശം" ക്യാംമ്പയിന് തുടക്കമായി

റിയാദ് : സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ആചരിച്ചു വരുന്ന "സ്ത്രീ പക്ഷം പ്രവാചക സന്ദേശം" എന്ന ക്യനോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു റിയാദ് എസ്. വൈ. എസ് . സെന്‍ട്രല്‍ കമ്മിറ്റി ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു . ഇതിന്റെ ഭാഗമായി മജ്‌ലിസ് ഇന്‍തിസ്വാബ്, ഖുര്‍ആന്‍ പഠനം , ഉണര്‍വ്വ് പഠന ശിബിരം , ഖുര്‍ആന്‍ പരീക്ഷ , അവാര്‍ഡ് ദാനം എന്നീ വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി മുസ്ലിം സമൂഹം പ്രവാചക ചര്യകളില്‍ നിന്ന് അകലുകയും, പുത്തന്‍ ചിന്താഗതികളോടും യുക്തിചിന്തകളോടും സമരസപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തില്‍ എസ് . വൈ . എസ് ഉയര്‍ത്തിപ്പിടിക്കുന്ന പ്രമേയം പ്രസക്തമാകുകയാണ്. മനുഷ്യന്‍ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങളുടെയും പരിഹാരം പ്രമാണങ്ങളിലെക്ക് മടങ്ങലും പ്രവാചകരെ അനുധാവനം ചെയ്യലുമാണ്.

ക്യാംമ്പയിനോടനുബന്ധിച്ചു 25-02-2010 വ്യാഴം രാത്രി 8നു എസ്. വൈ. എസ് റിയാദ് കമ്മിറ്റി മജ്‌ലിസ് ഇന്‍തിസ്വാബ് സംഘടിപ്പിക്കുന്നു. ജലാലുദ്ധീന്‍ അന്‍വരി ഉത്ഘാടനം ചെയ്യുന്ന സംഗമത്തിന് പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിക് കോളേജ്, ചെമ്മാട് ദാറുല്‍ ഹുദാ അറബിക് കോളേജ്,തുടങ്ങിയ സ്ഥാപനങ്ങളുടെ പരീക്ഷാ ബോര്‍ഡ് അംഗവും എസ്. വൈ. എസ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാനുമായ പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ലിയാഉദ്ധിന്‍ ഫൈസി നേതൃത്വം നല്‍കും . പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അന്‍വര്‍ ഉസ്താദ് മുഖ്യ പ്രഭാഷണം നടത്തും

ഇത് സംബന്ധമായി നടന്ന യോഗത്തില്‍ ലിയാഉദ്ധീന്‍ ഫൈസി അധ്യക്ഷത വഹിച്ചു സൈതലവി ഫൈസി ,ബഷീര്‍ ഫൈസി, ജലലുധീന്‍ അന്‍വരി മൊയ്ദീന്‍ കുട്ടി തെന്നല , മുഹമ്മദ്‌ ‌അലി എവിക്കാദ്, മുഹമ്മദ്‌ അലി ഹാജി , സുബൈര്‍ ഹുദവി , നൌഷാദ് ഹുദവി എന്നിവര്‍ പങ്കെടുത്തു . നൌഷാദ അന്‍‍വരി സ്വാഗതവും ഇബ്രാഹിം വാവൂര്‍ നന്ദിയും പറഞ്ഞു.