തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാം 40-ാം വാര്‍ഷികസമ്മേളനം 12, 13 തീയതികളില്‍

മലപ്പുറം : തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാം 40-ാം വാര്‍ഷികസമ്മേളനം 12, 13 തീയതികളില്‍ നടക്കും. 12ന് വൈകീട്ട് 4.30ന് സിയാറത്ത്. അഞ്ചിന് കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. 5.30ന് അന്‍വാര്‍ എക്‌സ്‌പോ ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസ് ഉദ്ഘാടനംചെയ്യും. വൈകീട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. അന്‍വാറുല്‍ ഇസ്‌ലാം പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായിരിക്കും.

ശനിയാഴ്ച നടക്കുന്ന എസ്.വൈ.എസ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന മഹല്ല് സംഗമവും എംപ്ലോയീസ് സംഗമവും കൊടുമുടി അബ്ദുറഹ്മാന്‍ഫൈസി ഉദ്ഘാടനംചെയ്യും. സി.പി. സെയ്തലവി പ്രഭാഷണം നടത്തും.

ഉച്ചകഴിഞ്ഞ് മൂന്നിന് ബനാത്ത് ഓഡിറ്റോറിയത്തില്‍ സ്ഥാപനസന്ദര്‍ശനവും ഫാമിലി ക്ലസ്റ്റര്‍മീറ്റും നാലിന് എം.പി. അബ്ദുസമദ് സമദാനിയുടെ പ്രഭാഷണവും ആറിന് ആദര്‍ശപഠനവും നടക്കും. വൈകീട്ട് ഏഴിന് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനത്തിന് കോയക്കുട്ടി മുസ്‌ലിയാര്‍ ആനക്കര നേതൃത്വംനല്‍കും. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷതവഹിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഹാജി കെ. മമ്മദ്‌ഫൈസി, ഷമീര്‍ഫൈസി തിരൂര്‍ക്കാട്, സലാംനദ്‌വി, ആലിഹാജി, കെ. അബൂബക്കര്‍ഫൈസി എന്നിവര്‍ പങ്കെടുത്തു.