മുഹബ്ബത്തെ റസൂല്‍ സ്വാഗത സംഘം രൂപീകരിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റി നബിദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മുഹബ്ബത്തെ റസൂല്‍ 2010 ന്‍റെ സ്വാഗത സംഘം രൂപീകരിച്ചു. മാര്‍ച്ച് 5 ന് അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസയില്‍ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുസ്തഫ ഹുദവി ആക്കോട് മുഖ്യാതിഥിയായിരക്കും. സ്വാഗതസംഘം ഭാരവാഹികളായി ശംസുദ്ധീന്‍ ഫൈസി (മുഖ്യ രക്ഷാധികാരി), ബഷീര്‍ ഹാജി, അബ്ദുല്ല ഫൈസി, സുബൈര്‍ മൗലവി, ഹംസ ഹാജി, മുഹമ്മദ് കോടൂര്‍ (രക്ഷാധികാരികള്‍ ), സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പ് (ചെയര്‍മാന്‍ ), ഇല്യാസ് മൗലവി (വര്‍ക്കിംഗ് ചെയര്‍മാന്‍ ), രായിന്‍ കുട്ടി ഹാജി, മുസ്തഫ ദാരിമി (വൈ.ചെയര്‍മാന്‍ ), മുഹമ്മദലി പുതുപ്പറന്പ് (ജന.കണ്‍വീനര്‍ ), ഗഫൂര്‍ ഫൈസി പൊന്മള (വര്‍ക്കിംഗ് കണ്‍വീനര്‍ ), ഇഖ്ബാല്‍ മാവിലാടം, അബ്ദുല്‍ ശുക്കൂര്‍ (കണ്‍വീനര്‍ ), ഇ.എസ്. അബ്ദുറഹ്‍മാന്‍ (ഫൈനാന്‍സ്), ഇല്‍യാസ് മൗലവി, മന്‍സൂര്‍ ഫൈസി, അശ്റഫ് ദാരിമി (പ്രോഗ്രാം), ഫൈസല്‍ ഫൈസി (ചീഫ് എഡിറ്റര്‍ ), ഇഖ്ബാല്‍ മാവിലാടം നാസര്‍ അസ്‍ലമി, മുഹമ്മദ് ബാവ, ഗഫൂര്‍ പുത്തനഴി, ഫൈസല്‍ എരവന്നൂര്‍ (സൂവനീര്‍ ), രായിന്‍ കുട്ടി ഹാജി, കെ.സി. റഫീഖ്, മുജീബ് റഹ്‍മാന്‍ ഹൈതമി, അശ്റഫ് ഫൈസി (പബ്ലിസിറ്റി), അബ്ദുല്‍ ലത്തീഫ് എടയൂര്‍ , മജീദ് റവാബി, ഇബ്റാഹീം അരിയില്‍ (ഫുഡ്), മൊയ്തീന്‍ ഷാ, അബ്ദുല്‍ റസാഖ് ദാരിമി, ഹമീദ് അന്‍വരി, അബ്ദുല്‍ ഗഫൂര്‍ വേങ്ങര (സ്റ്റേജ്, ലൈറ്റ് & സൗണ്ട്), മൂസു രായിന്‍ , അയ്യൂബ് പുതുപ്പറന്പ്, റാഫി ടി.പി. (വളണ്ടിയര്‍ ), ആലിക്കുട്ടി ഹാജി, ഫൈസല്‍ ഹാജി നാദാപുരം (റിസപ്ഷന്‍ ) എന്നിവരെ തെരഞ്ഞെടുത്തു.