സമസ്ത തിരൂരങ്ങാടി താലൂക്ക് സമ്മേളനം ഞായറാഴ്ച തുടങ്ങും
കോട്ടയ്ക്കല്‍ : വിശ്വാസം, പ്രമാണം, പൈതൃകം എന്ന പ്രമേയവുമായി സമസ്ത തിരൂരങ്ങാടി താലൂക്ക് സമ്മേളനം ഞായറാഴ്ച കോട്ടയ്ക്കലില്‍ ആരംഭിക്കും. ബസ്സ്റ്റാന്‍ഡ് പരിസരത്ത് വൈകീട്ട് ഏഴിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. എട്ട്, ഒമ്പത്, 10, 11 തിയ്യതികളില്‍ ചേളാരി, കോഴിച്ചെന, കാടപ്പടി, മുന്നിയൂര്‍ എ.സി. ബസാര്‍, ചെട്ടിപ്പടി എന്നിവിടങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ എന്നിവര്‍ ഉദ്ഘാടനംചെയ്യും. 13ന് വേങ്ങരയില്‍ നടക്കുന്ന സമാപനസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. വേങ്ങര വ്യാപാരഭവനില്‍ രാവിലെ 10 മുതല്‍ മുതഅല്ലിം സംഗമവും നടക്കും. കോട്ടയ്ക്കല്‍, എ.ആര്‍. നഗര്‍, കോഴിച്ചെന, ഊരകം എന്നിവിടങ്ങളില്‍ ബഹുജന കണ്‍വെന്‍ഷനുകളും നടത്തുമെന്ന് ഭാരവാഹികളായ സി.കെ. അബ്ദുമുസ്‌ലിയാര്‍, പി.വി .മുഹമ്മദ് ഫൈസി, അബ്ദുല്‍ കാദര്‍ ഫൈസി, എം.വി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, യു.എ. മജീദ് ഫൈസി, കാദര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.