നന്തി ദാറുസ്സലാം സമ്മേളനം വിജയിപ്പിക്കും

കണ്ണൂര്‍ : 2010 ഫെബ്രുവരി 11 മുതല്‍ 14 വരെ നന്ദി ശംസുല്‍ഉലമ നഗറില്‍ നടക്കുന്ന ദാറുസ്സലാം 34-ാം വാര്‍ഷികവും 11-ാം സനദ്‍ദാന മഹാസമ്മേളനവും വിജയിപ്പിക്കാന്‍ കണ്ണൂര്‍ ജില്ലാ ദാരിമീസ് അസോസിയേഷന്‍ യോഗം തീരുമാനിച്ചു. പാപ്പിനിശ്ശേരി വെസ്റ്റ് ജാമിഅ അസ്അദിയ്യ കോളേജില്‍ നടന്ന യോഗം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. മുഹമ്മദ് ദാരിമി അധ്യക്ഷത വഹിച്ചു. 9, 10 തിയ്യതികളില്‍ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുവാനും 10ന് വിപുലമായ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുവാനും 12 വെള്ളിയാഴ്ച ജുമുഅ പ്രഭാഷണം നടത്തുവാനും യോഗം തീരുമാനിച്ചു. സക്കരിയ്യ ദാരിമി, ഹക്കീം ദാരിമി, അബ്ദുല്ല ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഫത്താഹ് ദാരിമി സ്വാഗതവും ഹസന്‍ ദാരിമി നന്ദിയും പറഞ്ഞു.