പ്രതീകാത്മകമായി അണക്കെട്ട് നിര്‍മ്മിക്കുന്നു

കോഴിക്കോട് : മുപ്പത് ലക്ഷം ജീവനു ഭീഷണിയായി നിലകൊള്ളുന്ന മുല്ലപെരിയാരിലെ അണക്കെട്ടിന്റെ ജല നിരപ്പ് കുറക്കുവാനും ജീവന്റെ സുരക്ഷിതത്തിനു വേണ്ടി പുതിയൊരു ഡാം പണിയുക എന്ന ആവശ്യത്തിനും ശക്തി പകര്‍ന്നു കൊണ്ട് ഓണ്‍ലൈന്‍ കൂട്ടായ്‌മകളിലെ കൂട്ടം ചേര്‍ന്ന സുഹൃത്തുകളും ക്യാമ്പസ് വിംഗ് ഇ- വേവ് കൂട്ടായ്‌മയും ചേര്‍ന്ന് ശനിയാഴ്‌ച്ച വൈകുന്നേരം അഞ്ചു മണിക്ക് കോഴിക്കോട് ബീച്ചില്‍ " ഓരോ തിരകളും പുതിയ ഡാമിനായി..." എന്ന മുദ്രവാക്യം ഉയർത്തിപിടിച്ച് പ്രതീകാത്മകമായി അണക്കെട്ട് നിര്‍മ്മിക്കുന്നു. സാഹിത്യ സംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍  ഐക്യദാർഡ്യം പ്രഖ്യാപിച്ച് മനുഷ്യ അണക്കെട്ടില്‍ പങ്കുചേരും. നാടിന്റെ നല്ലൊരു നാളെക്കു വേണ്ടി, ഒറ്റകെട്ടായുള്ള ആവശ്യത്തിനു ശക്തിപകരുവാന്‍  താല്‍പര്യമുള്ളവര്‍ വൈകുന്നേരം അഞ്ചു മണിക്കു തന്നെ കോഴിക്കോട് ബീച്ചിലെ കോര്‍പ്പറേഷന്‍  ഓഫീസിന്റെ പരിസരത്ത് എത്തിചേര്‍ന്ന് പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടക സമിതി അംഗങ്ങളായ ജാബിര്‍ മലബാരി , നിയാസ് മാവൂര്‍ , ബിഷ്റുല്‍ ഹാഫി, ഷബിന്‍ മുഹമ്മദ്‌ ഇറാനി എന്നിവര്‍ അറിയിച്ചു .  കൂടുതല്‍ വിവരങ്ങള്‍ക്ക് 9037310731  എന്ന നമ്പറില്‍ ബന്ധപ്പെടുക .