കാസര്‍കോഡ്‌ ജില്ലാ SKSSF മനുഷ്യജാലിക കണ്‍വെന്‍ഷന്‍ നാളെ (4)

കാസര്‍കോട്‌ : രാഷ്‌ട്ര രക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി SKSSF സംസ്ഥാനവ്യാപകമായി റിപ്പബ്ലിക്‌ ദിനത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ കാസര്‍കോട്‌ ജില്ലാ മനുഷ്യജാലിക ജനുവരി 26ന്‌ മഞ്ചേശ്വരത്ത്‌ വെച്ച്‌ നടക്കും. പരിപാടിയുടെ വിജയത്തിന്‌ വേണ്ടി സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ നാളെ (ഞായര്‍) വൈകുന്നേരം 4 മണിക്ക്‌ ഹൊസങ്കടി ഹില്‍സൈഡ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടക്കും. സുന്നിയുവജനസംഘം ജില്ലാപ്രസിഡണ്ട്‌ എം.എ.ഖാസിം മുസ്ലിയാര്‍, പാത്തൂര്‍ ഉസ്‌താദ്‌മുഹമ്മദ്‌ മുസ്ലിയാര്‍, അബ്‌ദുഖാദര്‍ മുസ്ലിയാര്‍ പയ്യക്കി, പി.ബി.അബൂബക്കര്‍ പാത്തൂര്‍, അര്‍ഷാദ്‌ വര്‍ക്കാടി, സുന്നിമഹല്ല്‌ ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.ബി അബ്‌ദുറസാഖ്‌ എം.എല്‍.എ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, ഗോള്‍ഡന്‍ അബ്‌ദുള്‍ ഖാദര്‍, മുഹമ്മദ്‌കുഞ്ഞി മീഞ്ച, അബൂബക്കര്‍ സാലൂദ്‌ നിസാമി, ഹാരീസ്‌ ദാരിമി ബെദിര, എം.എ.ഖലീല്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ്‌ ഫൈസി കജ, ഹബീബ്‌ ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്‌തീന്‍ ചെര്‍ക്കള. കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി കോട്ടപ്പുറം, സയ്യിദ്‌ ഹാദിതങ്ങള്‍, സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍, സിദ്ദീഖ്‌ അസ്‌ഹരി പാത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.