അനാഥ കുട്ടികളുടെ വിദ്യാഭ്യാസം തടയരുത്; SKSSF ബഹുജന സംഗമം ഇന്ന് (5-6-2014)

കോഴിക്കോട് : സുരക്ഷിതവും ഫലപ്രദവുമായ വിദ്യാഭ്യാസം ലക്ഷ്യമാക്കി അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അനാഥ മക്കളെ നിയമക്കുരുക്കില്‍ പെടുത്തി പീഢിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (വ്യാഴം) മലപ്പുറം കുന്നുമ്മലില്‍ ബഹുജന സംഗമം നടക്കും. അനാഥ കുട്ടികളുടെ വിദ്യാഭ്യാസം തടയരുത് എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന പരിപാടിയില്‍ മത സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖ് ഫൈസി വെണ്‍മണല്‍, അയ്യൂബ് കൂളിമാട്, പി എം റഫീഖ് അഹ്മദ്, അബ്ദുസലാം ദാരിമി കിണവക്കല്‍, ഇബ്‌റാഹീം ഫൈസി ജെഡിയാര്‍, മമ്മുട്ടി മാസ്റ്റര്‍ തരുവണ, റശീദ് ഫൈസി വെള്ളായിക്കോട്, അബ്ദുല്ല കുണ്ടറ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE