അനാഥ സംരക്ഷണത്തിനു കോടികൾ ചിലവഴിക്കുന്ന പ്രസ്ഥാനമാണ് സമസ്ത - ഗവ. ചീഫ് വിപ്പ്

കോഴിക്കോട്‌: യതീംഖാനകള്‍ക്കെതിരെ മനുഷ്യക്കടത്ത്‌ ആരോപിക്കുന്നതു നീചമാണെന്നു ഗവ. ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌. അനാഥരുടെ സംരക്ഷണത്തിനു സമസ്‌ത കോടികള്‍ ചെലവഴിക്കുന്നുണ്ട്‌. അനാഥരുടെ പേരില്‍ ഫണ്ട്‌ തട്ടേണ്ട ആവശ്യം സമസ്‌തയ്ക്കില്ല. സംഭവത്തില്‍ മനുഷ്യക്കടത്താരോപിച്ചു കേസ്‌ ചുമത്തിയതിനെതിരെയാണ്‌ അവര്‍ രംഗത്തുവന്നത്‌. മറ്റ്‌ അന്വേഷണങ്ങള്‍ക്കു സമസ്‌ത എതിരല്ല. നടപടിക്രമങ്ങളില്‍ തെറ്റുപറ്റിയിട്ടുണ്ടാകാം. അതു തിരുത്താനുള്ള അവസരം നല്‍കണം. ആഭ്യന്തരമന്ത്രിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹം നീതിയുടെ ഭാഗത്തു നില്‍ക്കുമെന്നാണു പ്രതീക്ഷയെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു.