ദിശ ഓറിയന്റല്‍ ക്യാമ്പയിന്‍ സമാപിച്ചു

ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികളുടെ നൈസര്‍ഗ്ഗിക വാസനകള്‍ പരിപോഷിപ്പിച്ചെടുക്കുന്നതിന്ന് വേണ്ടി ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ദിശ) നടത്തിയ ഇരുപത് ദിവസം നീണ്ട് നിന്ന ദിശ ഓറിയന്റല്‍ ക്യാമ്പയിന്‍ സമാപിച്ചു. അന്താരാഷ്ട തലത്തില്‍ ചര്‍ച്ച ചെയ്യപ്പട്ടു കൊണ്ടിരിക്കുന്ന കര്‍മ്മ ശ്‌സ്ത്രം അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ, സമകാലികം, ദേശീയം, രാഷ്ട്രീയം, ഏക സിവില്‍ കോഡും ഇന്ത്യന്‍ ഭരണ ഘടനയും, ആധുനിക കാലത്തെ ദഅ്‌വത്തും സോഷ്യല്‍ മീഡിയകളുടെ സ്വാധീനവും, വീണുടയുന്ന കൗമാരങ്ങള്‍, ഖബര്‍ കെട്ടിപ്പൊക്കല്‍, ശിര്‍ക്കും ബിദ്അത്തും മറ്റു കക്ഷികളും, ജിന്നും പിശാചും, ഉറുക്കും മന്ത്രവും, ബാഫഖി തങ്ങള്‍, ജിന്ന, തറാവീഹ്, കൂട്ടു പ്രാര്‍ത്ഥന, സ്ത്രീ ജുമുഅ, ജമാഅത്ത്, വീണുടയുന്ന കൗമാരങ്ങള്‍, നമ്മുടെ കാമ്പസ് സുന്ദരം അതിമനോഹരം, ഫെമിനിസം എന്നീ വിഷയങ്ങളില്‍ വിഷയാവതരണങ്ങളും പുസ്ത പരിചയം, വ്യക്തി പരിചയം, സ്‌പോട്ട് ക്വിസ്സ്, സടന്‍ മെമ്മറി ടെസ്റ്റ്, മോഡല്‍ പാര്‍ലമെന്റ്, മുനാളറ, ഡിബേറ്റ്, മാസ്റ്റര്‍ ചലഞ്ച്, സ്‌പെല്ലിംഗ് ബി, നശീദ, ടാലന്റ് ഹണ്ട്, എന്നീ പരിപാടികളാണ് ക്യാമ്പയിനില്‍ നടത്തപ്പെട്ടത്.
സയ്യിദ് ബുര്‍ഹാന്‍ ഹുദവി, ഫഹദ് ഹംസ ഹുദവി എറണാകുളം എന്നിവരുടെ നേത്രതത്തില്‍ നടന്ന പരിപാടി ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സിദ്ദീഖ് മണിയൂര്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ശാദ് നടുവുല്‍ മോഡറേറ്ററായി. ബാശിദ് ബംബ്രാണി, മന്‍സൂര്‍ ചെങ്കള, സുലൈമാന്‍ പെരുമളാബാദ്, സുഹൈല്‍ മുക്കൂട്, സുഹൈര്‍ പള്ളിക്കര, നിസാമുദ്ദീന്‍ മവ്വല്‍, ജുബൈര്‍ ആലംപാടി, സിദ്ദീഖ് മവ്വല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Disa Mic