SMF ജില്ലാ സമ്മേളനം : പതിനായിരം പ്രതിനിധികള് സംബന്ധിക്കും

തിരൂരങ്ങാടി: 13,14 തീയ്യതികളില്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന എസ്.എം.എഫ് ജില്ലാ നേതൃ സംഗമത്തില്‍ ജില്ലയിലെ മൊത്തം മഹല്ലുകളില്‍ നിന്നായി പതിനായിരത്തിലധികം പ്രതിനിധികള്‍ സംബന്ധിക്കും.ജില്ലയിലെ ആയിരത്തഞ്ചൂറിലേറെ വരുന്ന മഹല്ലുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മഹല്ല് ഭാരവാഹികള്‍ക്കായി നടത്തുന്ന എസ്.എം.എഫ് ദ്വിദിന സമ്മേളനത്തില്‍ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും കേന്ദ്ര സംസ്ഥാന മന്ത്രിമാരും സംബന്ധിക്കും. 
സമ്മേളനപ്രചരണാര്‍ത്ഥം വിവിധ മേഖലകളിലായി മഹല്ല് കണ്‍വെന്‍ഷനുകളും പഞ്ചായത്ത് തലങ്ങളിലായി ഹല്ല് സമ്മേളനങ്ങളും സംഘടിപ്പിച്ചു. എസ്.എം.എഫ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ പ്രത്യേക പരിശീലനം നല്‍കിയ മൈന്റര്‍മാര്‍ക്ക് കീഴില്‍ നടക്കുന്ന മഹല്ല് പര്യടനത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി. രണ്ടാം ഘട്ട പര്യടനം രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും.