ചാലപ്രം ചാത്തോത്ത് മസ്ജിദ് നൂറുല്‍ ഹുദാ ദര്‍സ് വാര്‍ഷികാഘോഷം

നാദാപുരം: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അധാര്‍മിക പ്രവണതകള്‍ക്കെതിരെ പുതിയ തലമുറയെ സജ്ജീകരിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍.
ചാലപ്രം ചാത്തോത്ത് മസ്ജിദ് നൂറുല്‍ ഹുദാ ദര്‍സ് വാര്‍ഷികാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുദരിസ് സയീദ് മൗലവി അധ്യക്ഷത വഹിച്ചു. 'വെളിച്ചം' സപ്ലിമെന്റിന്റെ പ്രകാശനം നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, 'ചന്ദ്രിക' ലേഖകന്‍ എം.കെ. അഷ്‌റഫിന് നല്‍കി നിര്‍വഹിച്ചു.
സയ്യിദ് ഷറഫുദ്ദീന്‍ ദേവര്‍കോവില്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി. തങ്ങള്‍, ടി.പി. അബ്ദുല്ല മാസ്റ്റര്‍, അബ്ദുസ്സലാം മുസ്‌ല്യാര്‍, പറമ്പത്ത് ഇസ്മായില്‍ മാസ്റ്റര്‍, സി.കെ. ബഷീര്‍ മാസ്റ്റര്‍, അബ്ദുല്‍ അസീസ് മൗലവി, തന്‍വീര്‍ കുനിയില്‍, എന്‍.കെ. അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു. മുബഷീര്‍ കോവുമ്മല്‍ സ്വാഗതവും എ. റിജാസ് നന്ദിയും പറഞ്ഞു