മഹല്ല് ഭാരവാഹികളുടെ ശില്‌പശാല ആറിന്

ശ്രീകണ്ഠപുരം: സുന്നി മഹല്ല് ഫെഡറേഷന്റെ നേതൃത്വത്തില്‍ ശ്രീകണ്ഠപുരം മേഖലയിലെ 16 മഹല്ലുകളിലെ ജമാഅത്ത് ഭാരവാഹികള്‍ക്കായി നടത്തുന്ന ശില്പശാല ആറിന് രാവിലെ 10ന് ശ്രീകണ്ഠപുരം മാപ്പിള എ.എല്‍.പി. സ്‌കൂളില്‍ നടക്കും. അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. സംഘാടക സമിതി യോഗത്തില്‍ എന്‍.പി.എം. ബാഖവി അധ്യക്ഷനായി. പി.ടി.മുഹമ്മദ്മാസ്റ്റര്‍, പി.എ.ഹൈദ്രോസ് ഹാജി, കബീര്‍ മണക്കടവ്, ടി.പി.അബ്ദുള്‍ ജബാര്‍ എന്നിവര്‍ സംസാരിച്ചു.