വെങ്ങപ്പള്ളിയിൽ ശിഹാബ് തങ്ങള്‍ സ്മാരക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ ദശവാര്‍ഷിക പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശിഹാബ് തങ്ങള്‍ സ്മാരക അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ ഉദ്ഘാടനം ബഹു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ദശവാര്‍ഷികത്തിന്റെ ഔപചാരിക ഉദ്ഘാടനവും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ബഹു മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. എം ഐ ഷാനവാസ് എം പി, സി മമ്മൂട്ടി എം എല്‍ എ, സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, കെ ടി ഹംസ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ശശി, കെ എല്‍ പൗലോസ്, ശഹീറലി സിഹാബ് തങ്ങള്‍, സലീം മേമന, പഞ്ചാര ഉസ്മാന്‍, പി എ ആലി ഹാജി, കെ എം ആലി തുടങ്ങിയവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് നടന്ന മഹല്ല് പ്രതിനിധി ക്യാമ്പില്‍ പിണങ്ങോട് അബൂബക്കര്‍, ഫരീദ് റഹ്മാനി കാളികാവ്, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. ക്യാമ്പില്‍ ഹംസ ഫൈസി റിപ്പണ്‍ അമീറായിരുന്നു. 7 മണിക്ക് നടന്ന് ഉദ്‌ബോധന സദസ്സിന് ഹബീബ് ഫൈസി കോട്ടോപാടം നേതൃത്വം നല്‍കി.