വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷികത്തിന്‌ പ്രൌഢോജ്ജ്വല തുടക്കം; ഇന്ന്‌ കുടുംബസംഗമവും സര്‍ഗലയവും

ശംസുല്‍ ഉലമാ നഗര്‍:((കല്‍പറ്റ): സമന്വയ വിദ്യാഭ്യാസം സമൂഹ നന്മക്ക്‌ എന്ന പ്രമേയവുമായി വെങ്ങപ്പള്ളി ശംസുല്‍ഉലമ അക്കാദമി പത്താം വാര്‍ഷിക, ഒന്നാം സനദ്‌ദാന സമ്മേളനത്തിന്‌ പ്രൌഢോജ്ജ്വല തുടക്കം.  
ദശവാര്‍ഷിക പ്രതീകമായി പത്തു പതാകകള്‍  സ്വാഗതസംഘം ചെയര്‍മാന്‍പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, കെ.ടി.ഹംസ മുസല്യാര്‍, വി.മൂസക്കോയ മുസല്യാര്‍, പാണക്കാട്‌ ശഹീറലി ശിഹാബ്‌ തങ്ങള്‍, എം.ഹസന്‍ മുസല്യാര്‍, ടി.സി.ആലി മുസല്യാര്‍, ആനമങ്ങാട്‌ അബൂബക്കര്‍ മുസല്യാര്‍, എസ്‌.മുഹമ്മദ്‌ ദാരിമി, എം.എം.ഇമ്പിച്ചിക്കോയ മുസല്യാര്‍, പി.അബ്‌ദുല്ലക്കുട്ടി ദാരിമി എന്നിവര്‍ ഉയര്‍ത്തി. 
തുടര്‍ന്ന്‌ നടന്ന എസ്‌ബിവി ടീന്‍സ്‌ മീറ്റ്‌ എം.എം.ഇമ്പിച്ചിക്കോയ മുസല്യാരുടെ അധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. സാങ്കേതികവിദ്യ മനുഷ്യനന്മയ്ക്ക്‌ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു കെ.മമ്മൂട്ടി ക്ലാസെടുത്തു. 
എം.കെ.ഇബ്രാഹിം മൌലവി, നൂറുദ്ദീന്‍ ഫൈസി, നവാസ്‌ ദാരിമി, അബ്‌ദുല്ലത്തീഫ്‌ വാഫി, നിസാമുദ്ദിന്‍ കുപ്പാടിത്തറ, അബൂബക്കര്‍ വലിയപാറ, പി.സി.ത്വാഹിര്‍, നൌഫല്‍ വെള്ളമുണ്ട എന്നിവര്‍ പ്രസംഗിച്ചു. ഇന്ന്‌ രാവിലെ പത്തിന്‌ ശംസുല്‍ ഉലമ നഗരിയില്‍ കുടുംബസംഗമം പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ ഏഴിന്‌ കലാസന്ധ്യ ജില്ലാ പഞ്ചായത്ത്‌ സ്‌ഥിരം സമിതി അധ്യക്ഷന്‍ എം.മുഹമ്മദ്‌ ബഷീര്‍ ഉദ്‌ഘാടനം ചെയ്യും.
ശംസുല്‍ ഉലമാ നഗരിയില്‍ ഇന്ന്‌ 

രാവിലെ 10 മണിക്ക്‌ ശംസുല്‍ ഉലമാ നഗ-രി-യില്‍ പ്രിന്‍സി-പ്പാള്‍ കെ ടി ഹംസ മുസ്‌ലിയാ-രുടെ അദ്ധ്യ-ക്ഷ-ത-യില്‍ സ്ഥാപന കുടും-ബ-സം-ഗമം പാണ-ക്കാട്‌ സയ്യിദ്‌ റഷീ-ദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാ-ടനം ചെയ്യും. സി ഐ സി കോ–-ഓര്‍ഡി-നേ-റ്റര്‍ അഹ്‌മദ്‌ ഫൈസി കക്കാ-ട്‌, താജ്‌ മന്‍സൂര്‍ മാസ്റ്റര്‍ വിഷ-യ-ങ്ങ-ള-വ-ത-രി-പ്പി-ക്കും. 
വാഫി, ഹിഫ്‌ള്‌, വനിതാ കോളേ-ജ്‌, സആദാ കോളേജ്‌ തുട-ങ്ങിയ സ്ഥാ-പ-ന-ങ്ങ-ളിലെ വിദ്യാര്‍ത്ഥി-കളും രക്ഷി-താ-ക്കളും സംബ-ന്ധി-ക്കും.
വൈകു-ന്നേരം 7 മണിക്ക്‌ ഹാമിദ്‌ റഹ്‌മാനി-യുടെ അദ്ധ്യ-ക്ഷ-ത-യില്‍ വിദ്യാര്‍ത്ഥി-ക-ളുടെ കലാ-സാ-ഹിത്യപരി-പാടി ജില്ലാപഞ്ചാ-യത്ത്‌ വിദ്യാ-ഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ എം മുഹ-മ്മദ്‌ ബഷീര്‍ ഉദ്‌ഘാ-ടനം ചെയ്യും.