സ്വദേശിവല്‍കരണം: മടങ്ങി വരുന്നവർ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

തിരുവനന്തപുരം: സഊദി അറേബ്യയിലെ സ്വദേശിവല്‍കരണ നടപടികളുടെ ഭാഗമായി നാട്ടില്‍ തിരികെ എത്തുന്ന പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ (www.norka roots.net) റജിസ്റ്റര്‍ ചെയ്യാം. ഇതിനു പുറമെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ ഹെല്‍പ് ഡസ്‌കുകളിലൂടെയും തിരികെ എത്തുന്ന പ്രവാസികളുടെ വിവരം ശേഖരിക്കും. പ്രവാസി മലയാളികള്‍ വെബ്‌സൈറ്റിലൂടെയും വിമാനത്താവളങ്ങളിലെ ഹെല്‍പ് ഡസ്‌ക്കുകളിലൂടെയും വിവരങ്ങള്‍ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.- Web Desk