ചെര്‍പ്പുളശ്ശേരി : കച്ചേരിക്കുന്ന് അറബി തങ്ങള്‍ ഉപ്പാപ്പ മഖാം ഉറൂസ്–ദിക്‌ര്‍ വാര്‍ഷികത്തിന് ഇന്ന് സമാപനമാവും. രാത്രി ഏഴിന് ദിക്‌ര്‍, സ്വലാത്ത് മജ്‌ലിസ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്‌തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.
മഹല്ല് ഖത്വീബ് മുഹമ്മദലി ഫൈസി അധ്യക്ഷനാവും. ദുആ സമ്മേളനത്തിന് സമസ്‌ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കോയക്കുട്ടി ഉസ്‌താദ്, കമ്പംതൊടി മുഹമ്മദ് മുസല്യാര്‍, എം.പി. കുഞ്ഞിമുഹമ്മദ് മുസല്യാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
രാത്രി എട്ടിന് ജാതിമതഭേദമന്യേ ആയിരങ്ങള്‍ പങ്കെടുക്കുന്ന അന്നദാനവുമുണ്ടാവും. ഉറൂസ് ദിക്‌ര്‍ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ ഖത്തം ഓതല്‍, പൂക്കോട്ടൂര്‍ ഹസന്‍ സഖാഫിയുടെ മതപ്രഭാഷണം എന്നിവയുണ്ടായി.