കുറ്റിയാടി-ദേവര്‍കോവില്‍ മസ്ജിദിന് തറക്കല്ലിട്ടു

കുറ്റിയാടി: ആരാധനാലയങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങളാവണമെന്നും അവ നിലനിര്‍ത്തേണ്ടത് വിശ്വാസികളുടെ കടമയാണെന്നും, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദേവര്‍കോവില്‍ സൗത്തില്‍ നിര്‍മിക്കുന്ന മസ്ജിദിന്റെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.കെ. ഉമ്മര്‍ അധ്യക്ഷതവഹിച്ചു. ഒ.വി. ലത്തീഫ്, വി.പി. കുഞ്ഞബ്ദുള്ള, സി.എസ്.കെ.തങ്ങള്‍, സയ്യിദ് ശറഫുദീന്‍, കെ.വി. ജമാല്‍, എം.കെ.കുഞ്ഞമ്മദ്, ടി.എം. ബഷീര്‍, പി.എം. ലത്തീഫ്, ടി.കെ. കുഞ്ഞബ്ദുള്ള, ഇ. അബ്ദുള്‍ അസീസ്, ഒ. രവീന്ദ്രന്‍, യു.ടി. കുഞ്ഞമ്മദ് കുട്ടിഹാജി, പി.കെ. മജീദ്, കെ.കെ. കുഞ്ഞമ്മദ്കുട്ടിഹാജി, കെ.പി. സലാം, കെ.പി. ഫരീദ്, ടി.എച്ച്. അമ്മത്, സി.കെ. പോക്കര്‍ എന്നിവര്‍ സംസാരിച്ചു.