നാദാപുരം: ചാലപ്രം ചാത്തോത്ത് മസ്ജിദ് നൂറുല്‍ ഹുദാ ദര്‍സിന്റെ ആറാം വാര്‍ഷികാഘോഷം എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കെ.പി.സി. തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഫീഖ് അഹമ്മദ് ബാഖവി തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തി. എം.കെ. അഷ്‌റഫ്, ടി.എച്ച്. പോക്കര്‍, സി.കെ. ബഷീര്‍, അബ്ദുല്‍ ലത്തീഫ് ദാരിമി, തന്‍വീര്‍ കുനിയില്‍, സഈദ് മുസ്‌ല്യാര്‍, പൊന്നാണ്ടി ഹമീദ്, മുബാഷി കോവുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. സി.കെ. മുഹമ്മദ് അസ്‌ലം സ്വാഗതവും പി.പി. ഉവൈസ് നന്ദിയും പറഞ്ഞു. 'ദഅ്‌വാ മീറ്റി'ല്‍ ആത്മ സംസ്‌കരണം എന്ന വിഷയം ടി.എച്ച്. മസ്ഊദ് മുസ്‌ല്യാര്‍ അവതരിപ്പിച്ചു. കെ.ഒ. മര്‍വാന്‍, സി.കെ. റമീസ്, ടി.കെ. ഷഫ്‌നാസ് എന്നിവര്‍ പ്രസംഗിച്ചു. ബുധനാഴ്ച വൈകിട്ട് 7 മണിക്ക് 'വിജ്ഞാനവേദി'യില്‍ ഷുക്കൂര്‍ സൈനി ആലപ്പുഴ പ്രഭാഷണം നടത്തും. ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികള്‍ 7ന് സമാപിക്കും.