ഇമാം നവവി ഇസ്‌ലാമിക് കോംപ്ലക്‌സ് വാര്‍ഷികം ഇന്നു മുതല്‍

കരിങ്കല്ലത്താണി: നാട്ടുകല്‍ ഇമാം നവവി ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ 20-ാം വാര്‍ഷിക സമ്മേളന പരിപാടികള്‍ 6,7,8 തിയതികളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
എല്‍.കെ.ജി. മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള ഈ സ്ഥാപനത്തില്‍ 5,000ത്തിലധികം കുട്ടികള്‍ പഠനം നടത്തുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് മഖാം സിയാറത്ത് കൂടി ആഘോഷം തുടങ്ങും. ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സുവനീര്‍ പ്രകാശനം അഡ്വ. ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹിക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പ്രവാസി സംഗമവും ശിഹാബ് തങ്ങള്‍ അനുസ്മരണവും നടക്കും. മുന്‍മന്ത്രി നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകീട്ട് മാനേജ്‌മെന്റ് സാരഥി സംഗമം നടക്കും. സമാപന സമ്മേളനം സയ്യിദ് ഹൈദരാലി ശിഹാലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ ഐ.എന്‍.ഐ.സി. വൈസ് പ്രസിഡന്റ് സി.പി. മുഹമ്മദ് മുസ്‌ലിയാര്‍ പാലോട്, ജനറല്‍ കണ്‍വീനര്‍ പി. സൈതലവി, ലീഗ് പ്രസിഡന്റ് എം.എസ്. അലവി, കബീര്‍ അന്‍വരി, മാനേജര്‍ റഷീദ് ആനക്കയം, എന്‍. സൈതലവി, അബൂബക്കര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഹംസ കാവുംപുറത്ത്, സി.പി. അലവി എന്നിവര്‍ പ്രസംഗിച്ചു.