ഓമശ്ശേരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസ വജ്രജൂബിലിക്ക് തുടക്കമായി

കൊടുവള്ളി: ഓമശ്ശേരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസ വജ്രജൂബിലി ആഘോഷം പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പഴവൂര്‍ പി. ഇബ്രാഹിമില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് ഫ്‌ളാറ്റ് നിര്‍മാണ ഫണ്ട് ഉദ്ഘാടനവും എം.കെ. കോയാമുട്ടി ഹാജിക്ക് സി.ഡി. കൈമാറി മദ്രസയുടെ ചരിത്രം പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രകാശനവും തങ്ങള്‍ നിര്‍വഹിച്ചു.
യു.കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. മുഹമ്മദ് മുസ്‌ല്യാര്‍, പി.പി. അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍, എ.കെ. ഉണ്ണിമോയി, കാക്കാട് ബീരാന്‍ ഹാജി, സി.വി. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പി. ഹുസൈന്‍ സ്വാഗതവും വി.കെ. ഉമ്മര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മതപ്രഭാഷണം, ദഫ് മത്സരം, ഇശല്‍ വിരുന്ന്, ബുര്‍ദ മജ്‌ലിസ്, ദിക്‌റ് ദുഃആ സമ്മേളനം എന്നിവ നടക്കും.