ബഹ്‌റൈന്‍ സമസ്‌ത സംഘടിപ്പിച്ച ത്രിദിന മത പ്രഭാഷണ പരമ്പരയില്‍ ഹാഫില് കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രഭാഷണം നടത്തുന്നു |
മനാമ: മരണത്തെ കുറിച്ചും മരണാനന്തര ലോകത്തെ കുറിച്ചുമുള്ള ചിന്തകളും വിചാരങ്ങളുമുണ്ടെങ്കില്‍ മാത്രമേ മനുഷ്യരില്‍ ധാര്‍മ്മിക ബോധം ഉടലെടുക്കുകയുള്ളൂവെന്നും അതിന്റെ അഭാവമാണ് അഭിനവ ലോകത്തെ അരാജകത്തത്തിന്റെയും മൃഗീയ സ്വഭാവങ്ങളുടെയും മൂലഹേതുവെന്നും പ്രമുഖ വാഗ്മിയും പണ്‌ഢിതനുമായ ഹാഫിസ് അഹ്‌മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രസ്‌താവിച്ചു.
സമസ്‌ത കേരള സുന്നി ജമാഅത്തിന്റെ നേതൃത്വത്തില്‍ മനാമ പാക്കിസ്‌താന്‍ ക്ലബ്ബില്‍ നടന്നുവരുന്ന ത്രിദിന മത പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നുവദ്ധേഹം.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം ധാര്‍മ്മികതയും ജീവിത വിശുദ്ധിയും അവന്റെ അവിഭാജ്യ ഘടകമാണ്. ലക്ഷ്യം മാത്രമല്ല അവന്റെ മാര്‍ഗ്ഗവും നന്നായിരിക്കണമെന്നത് മതത്തിന്റെ കല്‍പ്പനയാണ്. ഏതുവിധേനയും പണം സമ്പാദിച്ചു നല്ല രീതിയില്‍ ചിലവഴിക്കുന്നതോ നല്ല മാര്‍ഗ്ഗത്തില്‍ സമ്പാദിച്ച് തെറ്റായ രീതിയില്‍ ചിലവഴിക്കുന്നതോ മതം അംഗീകരിക്കുന്നില്ല. അതിന്റെ സമ്പാദനവും വിനിയോഗവും എല്ലാ ഘട്ടത്തിലും തീര്‍ത്തും ന•യിലായിരിക്കണം.
ഒരു വ്യക്തിയുടെ സമ്പാദനത്തിന് പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ലായെങ്കിലും സമ്പാദനത്തിന്റെ ചില മേഖലകളില്‍ വര്‍ഷം തോറും പാവപ്പെട്ടവന്റെ അവകാശമായി സകാത്തും ധര്‍മ്മവും ഇസ്ലാം നിജപ്പെടുത്തിയിട്ടുണ്ട്. അവ യഥാര്‍തഥ രൂപത്തില്‍ അവകാശികള്‍ക്കു നല്‍കുമ്പോഴേ തന്‍റെ സമ്പാദ്യം പൂര്‍ണ്ണമായും ശുദ്ധമാവുകയുള്ളൂവെന്നും ഇല്ലെങ്കില്‍ അതേ കുറിച്ചെല്ലാം പരലോകത്ത് വെച്ച് ചോദ്യങ്ങളും തുടര്‍ന്നു ശിക്ഷയും ഏറ്റുവാങ്ങേണ്ടിവരുമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
ഐഹിക ലോകത്ത് കാണുന്ന സുഖാഢംഭരങ്ങളില്‍ രമിക്കാതെ ശാശ്വതമായ സുഖാഢംബരങ്ങള്‍ നേടുന്നവരായി തീരാന്‍ പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നമ്മുടെ വിശ്വാസങ്ങള്‍ ചൂഷണം ചെയ്യുന്നവരെയും ഈമാന്‍(വിശ്വാസം)നഷ്‌ടപ്പെടുത്തുന്നവരെ കുറിച്ചും കൃത്യമായ ബോധം എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്നും അദ്ധേഹം പറഞ്ഞു.
ആത്മീയ മായ വഴി നമുക്ക് മുമ്പില്‍ പ്രവര്‍ത്തിയിലൂടെ കാണിച്ചു തരുന്ന മഹാ•ാരുടെ നേതൃത്വമാണ് സമസ്‌തക്കുള്ളതെന്നും സമസ്‌തയുടെ കീഴില്‍ അണിനിരന്ന് ഗുരുത്വവും പൊരുത്തവുമുള്ള യഥാര്‍ത്ഥ സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തകരായി മാറാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പ്രത്യേകം അഭ്യര്‍ത്ഥിച്ചു.