അബുദാബി: കേരളത്തിലെ നൂറുകണക്കിന് വേദികളിൽ മത പ്രഭാഷണം നടത്തി അനുവാചകരെ ആത്മീയ വെളിച്ചത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രഗത്ഭ വാഗ്മിയും പടന്ന ജുമുആ മസ്ജിദ് ഖതീബുമായ ഉമർ ഹുദവി പൂളപ്പാടം അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഏപ്രിൽ 5, 6 (വെള്ളി, ശനി) ദിവസങ്ങളിൽ പ്രഭാഷണം നടത്തുന്നു. രാത്രി 8.30 നു നടക്കുന്ന പ്രഭാഷണത്തിൽ സുന്നീ സെന്റർ, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ നേതാക്കൾ സംബന്ധിക്കും. പ്രഭാഷണ സദസ്സിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അബുദാബി സുന്നീ സെന്റർ, എസ്.കെ.എസ്.എസ്.എഫ് അബുദാബി-കാസറഗോഡ് ജില്ലാ കമ്മിറ്റി എന്നിവർ അറിയിച്ചു.