ട്രസ്റ്റില്‍ നിന്ന് സുഹൈര്‍ ചുങ്കത്തറയെ പുറത്താക്കിയതായും വന്‍ സാമ്പത്തിക അഴിമതി നടത്തിയതായും കഴിഞ്ഞ ദിവസം ട്രസ്റ്റ് ചെയര്‍മാന്‍ കല്ലായി മുഹമ്മദലി ആരോപിച്ചിരുന്നു. 11 അംഗ ട്രസ്റ്റില്‍ രണ്ട് പേര്‍ നേരെത്തെ മരിച്ചിരുന്നു. എന്നാല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അടക്കമുള്ള അഞ്ച് പേരെ പുറത്താക്കിയിട്ടുണ്ടെന്നും അവര്‍ക്ക് ഇപ്പോള്‍ യാതൊരു ഭാരവാഹിത്വവുമില്ലെന്നും സുഹൈര്‍ പറഞ്ഞു.
സുഹൈര്‍ ചുങ്കത്തറ |
ട്രസ്റ്റിന്റെ പുരോഗതിക്ക് വേണ്ടി ചുങ്കത്തറ അങ്ങാടിയില്‍ കെട്ടിടമുള്‍പ്പെടെയുള്ള സ്ഥലം വാങ്ങിയിരുന്നു. ഇതിന്റെ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ല. പുറത്താക്കപ്പെട്ടവര്‍ ഇത് അവരുടെ പേരിലാക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വ്യാജ സീലും ലെറ്റര്‍ പേഡുമുണ്ടാക്കിയാണ് ചെയര്‍മാന്‍ അംഗങ്ങള്‍ക്ക് കത്ത് അയച്ചത്. കഴിഞ്ഞ ഫെബ്രുവരി 25ന് ചേര്‍ന്ന ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാനായിരുന്ന കല്ലായി മുഹമ്മദലി, അംഗങ്ങളായ കെ പി ബാവ, പി അബൂബക്കര്‍, സി എച്ച് ഷൗക്കത്തലി, സി അബ്ദുല്‍കരീം, സി അബ്ദുല്ല എന്നിവരെ പുറത്താക്കി പകരം പുതിയ ആളുകളെ തിരഞ്ഞെടുത്തുവെന്നുമാണ് സുഹൈര്‍ ചുങ്കത്തറ പറയുന്നത്.
മാനേജിംഗ് ട്രസ്റ്റിയേയും കോളജിനേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ഇവര്‍ക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും സുഹൈര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. സി എച്ച് മുഹമ്മദ്, പി അബ്ദുല്ല ഹാജി, അബ്ദുല്ല സുഹൈര്‍ എന്നിവരും പങ്കെടുത്തു.
Related News: ജിന്ന് വിവാദത്തിനൊപ്പം അഴിമതികഥകളും; സുഹൈര്‍ ചുങ്കത്തറയെ പുറത്താക്കിയതായി ചാരിറ്റബിള്‍ ട്രസ്റ്റ്
Related News: ജിന്ന് വിവാദത്തിനൊപ്പം അഴിമതികഥകളും; സുഹൈര്‍ ചുങ്കത്തറയെ പുറത്താക്കിയതായി ചാരിറ്റബിള്‍ ട്രസ്റ്റ്