ശ്രീകണ്ഠപുരം: സമൂഹത്തില്‍ അസന്മാര്‍ഗികള്‍ മേല്‍ക്കൈ നേടുന്നത് തടയാന്‍ പള്ളികമ്മിറ്റികള്‍ ജാഗ്രത പാലിക്കണമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ക്കായി സുന്നി മഹല്ല് ഫെഡറേഷന്‍ നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.പി.എം. ബാഖഫി അധ്യക്ഷനായി. സക്കറിയാ ബാഖവി, പി.ടി.മുഹമ്മദ്, അബ്ദുള്‍ റഹ്മാന്‍ യമാനി, മുസ്തഫ ബാഖവി, മുഹ്‌യുദ്ദീന്‍ ഫൈസി, പി.എ. ഹൈദ്രോസ് ഹാജി, പി.ടി.എ.കോയ, പി.പി.ഉസ്മാന്‍ ഹാജി, കെ.സലാഹുദ്ദീന്‍, കബീര്‍ മണക്കാട് എന്നിവര്‍ സംസാരിച്ചു. എം.പി.അബ്ദുള്ള, മന്‍സൂര്‍ ഐച്ചേരി, മുഹമ്മദ് വളക്കൈ, വി.പി.അബൂബക്കര്‍ ഹാജി, ഖാദര്‍ മൗലവി പെരിന്തലേരി, യു.പി.മുസ്തഫ, വി.പി.ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുത്തലിബ് ഫൈസി സ്വാഗതവും ടി.അബ്ദുള്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു. 17 മഹല്ലുകളിലെ ഭാരവാഹികള്‍ പങ്കെടുത്തു. സുന്നി മഹല്ല് ഫെഡറേഷന്‍ ശില്പശാലയില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തുന്നു.