കുവൈത്ത് സിറ്റി : പ്രവാചകരും അനുയായികളും ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപെട്ടപ്പോള്‍ ശത്രുക്കള്‍ക്കെതിരെ നടത്തിയ ചെറുത്തുനില്പായിരുന്നു ബദര്‍ യുദ്ധമെന്നും അതിന്റെ അനുരണനങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ ഇന്നും അലയടിച്ചു കൊ ണ്ടിരിക്കുകയാണെന്നും സുന്നി യുവജന സംഘം സംസ്ഥാന സെക്രടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സമുദായത്തിന്റെ ശത്രുക്കള്‍ മുസ്ലിംകളുടെ അവകാശ ധ്വംസനത്തിനുള്ള നവ സാധ്യതകള്‍ ഇന്നും ആരാഞ്ഞു കൊണ്ടിരിക്കുകയാണ് . മുസ്ലിം സമുദായം അനര്‍ഹമായത് നേടിയെടുത്തുവെന്ന കുപ്രചരണങ്ങളിലൂടെ കേരളത്തില്‍ സമുദായത്തിന്‍റെ സാമൂഹിക വൈജ്ഞാനിക പുരോഗതിക്ക് തടയിടാന്‍ ശ്രമിക്കുന്നത് ഒരു വിഭാഗത്തിന്‍റെ ഹോബിയായി മാറിയിരിക്കുന്നുവന്നും മുസ്ലിംകള്‍ക്ക് ഭരണ രംഗത്തുള്ള പ്രാതിനിധ്യം സാമുദായിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്ന് വാദിച്ചവര്‍ അതിനു മുമ്പും ശേഷവും ഇതര മതസ്ഥര്‍ക്കുണ്ടായ പ്രാതിനിധ്യത്തില്‍ മൗനം പാലിച്ചതിലൂടെ സന്തുലിതത്വ വാദം വെറും കാപട്യമാണെന്നു വ്യക്തമാവുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കുവൈത്ത് ഇസ്ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി “പുണ്യങ്ങളുടെ റമദാന്‍,മൂല്യങ്ങളുടെ ഖുര്‍ആന്‍” എന്ന പ്രമേയവുമായി ആചരിച്ചു വരുന്ന റമദാന്‍ കാമ്പയിനിന്‍റെ ഭാഗമായി നടത്തപ്പെട്ട റമദാന്‍ പ്രഭാഷണത്തിന്റെ സമാപന സമ്മേളനത്തില്‍ “ബദര്‍;സമകാലിക വായന” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അബ്ബാസിയ ദാറുതര്‍ബിയ മദ്രസ ഓടിറ്റോറിയത്തില്‍ വെച്ച് നടന്ന സമ്മേളനം ഇസ്ലാമിക് സെന്റെര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു . പ്രസിഡണ്ട് ഉസ്മാന്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. സെന്റെര്‍ ജനറല്‍സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ്, കെ എം സി സി പ്രസിഡണ്ട് ഷറഫുദ്ധീന്‍ കണ്ണേത്ത്, കെ കെ എം എ പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് തയ്യില്‍ , ഇ.എസ് അബ്ദുറഹിമാന്‍ ഹാജി, മുസ്തഫ ദാരിമി , ഇല്യാസ് മൗലവി, മന്‍സൂര്‍ ഫൈസി , തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രടറി ഹംസ ദാരിമി സ്വാഗതവും ഇഖ്‌ബാല്‍ മാവിലാടം നന്ദിയും പറഞ്ഞു.
26 ന് വ്യാഴം ഫഹാഹീല്‍ ദാറുല്‍ ഖുര്‍ആന്‍ ഓടിറ്റോറിയത്തില്‍ ശംസുദ്ധീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പ്രഭാഷണ പരിപാടിയില്‍ “പുണ്യങ്ങളുടെ റമദാന്‍,മൂല്യങ്ങളുടെ ഖുര്‍ആന്‍” എന്ന വിഷയം അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അവതരിപ്പിച്ചു. ഉസ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു, സെക്രട്ടറി ഗഫൂര്‍ ഫൈസി പൊന്മള സ്വാഗതവും ഇസ്മയില്‍ പയ്യന്നൂര്‍ നന്ദിയും പറഞ്ഞു