അപേക്ഷാ ഫോം ഓണ്‍ലൈനില്‍ ലഭ്യം; അവസാന തീയതി റമളാന്‍ 20
സമസ്തയുടെ അഞ്ചാംക്ളാസ് പാസ്സായവരോ ഈ കൊല്ലത്തെ പൊതുപരീക്ഷയില്‍ വിജയം പ്രതീക്ഷിക്കുന്നവരോ ആയവരും ആഗസ്റ് പത്തിന് പതിനൊന്നര വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. പഠനം, താമസം, ഭക്ഷണം, പ്രാഥമിക ചികിത്സ മുതലായവ സൌജന്യമായിരിക്കും. അപേക്ഷാ ഫോറം, പ്രോസ്പക്ടസ് എന്നിവ അമ്പത് രൂപക്ക് ദാറുല്‍ ഹുദാ ഓഫീസില്‍ നിന്നോ അഫ്ലിയേറ്റഡ് സ്ഥാപനങ്ങളില്‍ നിന്നോ ലഭിക്കും.ദാറുല്‍ ഹുദാ വെബ്സൈറ്റില്‍ നിന്നും ( www.darulhuda.com, www.dhiu.ifo ) ഫോറം ഡൌണ്‍ലോഡ് ചെയ്തെടുക്കുന്നവര്‍ പ്രവേശന പരീക്ഷാ സമയത്ത് അമ്പത് രൂപ നല്‍കേണ്ടതാണ്.
സമസ്തയുടെ മൂന്നാം ക്ളാസ് പൂര്‍ത്തിയാക്കിയവരും ഒമ്പത് വയസ്സ് കവിയാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് മമ്പുറം സയ്യിദ് അലവി മൌലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും, സമ്സതയുടെ 5-ാം ക്ളാസ് പാസ്സായവരും ആഗസ്റ് പത്തിന്് പതിനൊന്ന് വയസ്സ് കവിയാത്തവരുമായ പെണ്‍കുട്ടികള്‍ക്ക് ഫാതിമാ സഹ്റാ ഇസ്ലാമിക് വനിതാ കോളേജിലെ സെക്കന്ററി ഒന്നാം വര്‍ഷത്തിലേക്കും പ്രവേശനം നല്‍കുന്നു.
പൂരിപ്പിച്ച അപേക്ഷകള്‍ റമളാന്‍ ഇരുപതിനോ അതിനു മുമ്പോ ഓഫീസില്‍ ലഭിച്ചിരിക്കണം.
ജൂലൈയില്‍ നടന്ന സെക്കന്ററി, സീനിയര്‍ സെക്കന്ററി ; ഡിഗ്രി പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സെക്കന്ററി ഫൈനലില്‍ അബ്ദുല്‍ ബാസിഥ് (മാലിക് ദീനാര്‍ തളങ്കര, കാസര്‍ഗോഡ്), ബാസിഥ് എം (നഹ്ജുറശാദ് ചാമക്കാല, തൃശൂര്‍), മുഹമ്മദ് ഫാഇസ് സി. എഛ് (ദാറുല്‍ ഹുദാ ചെമ്മാട്) എന്നിവരും സീനിയര്‍ സെക്കന്ററി ഫൈനലില്‍ അലി ജാബിര്‍. കെ (ദാറുല്‍ ഹുദാ ചെമ്മാട്), ശിഹാബുദ്ദീന്‍ എ (മന്‍ഹജുറശാദ് ചേലേമ്പ്ര), സാബിത്ത് ഇപി (ദാറുല്‍ ഹുദാ ചെമ്മാട്), ഡിഗ്രി വിഭാഗത്തില്‍ മുഹമ്മദ് റമീസ് ചേലേമ്പ്ര, മുഹമ്മദ് അമീന്‍, ഹുസൈന്‍ ആലപ്പുഴ (മൂവരും ദാറുല്‍ ഹുദാ) എന്നിവര്‍ ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. വിശദ വിവരം ദാറുല്‍ ഹുദാ വെബ്സൈറ്റില്‍ ലഭ്യമാണ്.