![]() |
ഇസ്‍ലാമിക് സെന്‍റര്‍ പഠന സംഗമത്തില്‍ സിജി പ്രതിനിധി അബ്ദുല്‍ മജീദ് കൊടുവള്ളി പ്രസംഗിക്കുന്നു |
ദമ്മാം
: അറിവുകളുടെയും
ധാര്‍മ്മിക ചിന്തകളുടെയും
നിരവധി നവ്യാനുഭവങ്ങള്‍
പകര്‍ന്ന് ഇസ്‍ലാമിക് സെന്‍റര്‍
സൌദി കിഴക്കന്‍ പ്രവിശ്യാ
കമ്മിറ്റി സംഘടിപ്പിച്ച
ഏകദിന പഠന സംഗമം ഹൃദ്യമായി.
ധര്‍മ്മ
വീഥിയില്‍ ഒത്തുചേരാം എന്ന
കാന്പയിനിന്‍റെ ഭാഗമായി
നടന്ന പഠന ക്യാന്പ് രാവിലെ
9 മണിക്ക്
നടന്ന കൗണ്‍സില്‍ മീറ്റോടു
കൂടിയാണ് തുടക്കമായത്.
സഫ മെഡിക്കല്‍
സെന്‍റര്‍ എം.ഡി.
മുഹമ്മദ്
കുട്ടി കോടൂര്‍ കൗണ്‍സില്‍
മീറ്റ് ഉദ്ഘാടനം ചെയ്തു.
പ്രമുഖ പണ്ഡിതന്‍
ഹംസ ഫൈസി റിപ്പന്‍ ഉദ്ബോധന
പ്രസംഗം നടത്തി. വ്യക്തി
ജീവിതത്തിലും സാമൂഹ്യ
ജീവിതത്തിലും സുതാര്യതയും
സത്യസന്ധതയും പുലര്‍ത്താതെയുള്ള
സംഘടനാ പ്രവര്‍ത്തനങ്ങളുടെ
അനന്തര ഫലം നിഷ്ഫലമായിരിക്കുമെന്ന്
അദ്ദേഹം പറഞ്ഞു. ഇസ്‍ലാമിക്
സെന്‍റര്‍ സൗദി നാഷണല്‍
കമ്മിറ്റി വൈസ് ചെയര്‍മാന്‍
സംഘടനാ തെരഞ്ഞെടുപ്പ്
നിയന്ത്രിച്ചു.
ഉച്ചക്ക്
ഒരുമണിക്ക് ഹുദ ഗ്രൂപ് ഓഫ്
സ്കൂള്‍ എം.ഡി.
മുഹമ്മദ്
പഠനക്യാന്പിന് ഔപചാരിക
ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കേരള മുസ്‍ലിംകള്‍ക്ക്
മത വിജ്ഞാനത്തിന്‍റെ
ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു
തന്നത് സമസ്തയും അതിന്‍രെ
സച്ചരിതരായ ഉലമാക്കളുമാണെന്നും
അദ്ദേഹം പറഞ്ഞു. ഇസ്‍ലാമിക്
സെന്‍റര്‍ പ്രസിഡന്‍റ് യൂസുഫ്
ഫൈസി അദ്ധ്യക്ഷത വഹിച്ചു.
ശേഷം നടന്ന
പ്രാസ്ഥാനിക സംഗമത്തില്‍
സംഘടന സംഘാടനം എന്ന വിഷയത്തില്‍
അബൂ ജിര്‍ഫാസ് ഹുദവി ക്ലാസ്സെടുത്തു.
സംഘടനാ
പ്രവര്‍ത്തകര്‍ ഒരിക്കലും
അധികാരത്തിന്‍റെ പിറകെ
പോകേണ്ടവരല്ലെന്നും എന്നാല്‍
ഉത്തരവാദിത്ത്വങ്ങളില്‍
നിന്നും ഒളിച്ചോടാന്‍
പാടില്ലെന്നും അദ്ദേഹം
ഉണര്‍ത്തി. സാമൂഹ്യ
ജിവിതവുമായി ബന്ധപ്പെടുന്പോള്‍
പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങള്‍ക്ക്
പൂച്ചെണ്ടുകളും കല്ലേറുകളും
നേരിടേണ്ടി വരുമെന്നും അദ്ദേഹം
പറഞ്ഞു.
പിന്നീട്
നടന്ന ജാഗ്രതാ സെഷനില്‍
പ്രവാസം തിരിഞ്ഞു നോക്കുന്പോള്‍
എന്ന വിഷയം സിജി ദമ്മാം
പ്രസിഡന്‍റ് അബ്ദുല്‍ മജീദ്
കൊടുവള്ളി അവതരിപ്പിച്ചു.
ലക്ഷ്യബോധത്തോടും
കൃത്യമായ കാല്‍വെപ്പോടെയുമുള്ള
പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസ
ജീവിതം ധന്യവും സന്പുഷ്ടവുമാക്കാന്‍
കഴിയുമെന്നും അദ്ദേഹം
ഓര്‍മ്മപ്പെടുത്തി.
അനാവശ്യമായ
ദുരഭിമാനങ്ങള്‍ എത്തിക്കുന്നത്
പലപ്പോഴും നാശത്തിലേക്കായിരിക്കും.
പ്രവാസ
ജീവിതത്തിനിടെ വിവിധ മേഖലകളില്‍
ഉണ്ടാവുന്ന പ്രശ്നങ്ങളും
അവക്കുള്ള പരിഹാരങ്ങളും
അദ്ദേഹം സദസ്യരുമായി പങ്കുവെച്ചു.
സംഘടനാ
ചര്‍ച്ചയില്‍ പരിചയപ്പെടല്‍,
ഗ്രൂപ്പ്
ചര്‍ച്ച, സംശയ
നിവാരണം, ക്രോഡീകരണം
എന്നിവ നടന്നു. സംഘടനാ
ചര്‍ച്ചക്ക് അസ്‍ലം മൗലവി
കണ്ണൂര്‍ മറുപടി പറഞ്ഞു.
മഗ്‍രിബിന്ന്
ശേഷം ബഹാഉദ്ദീന്‍ നദ്‍വി
സമാപന സന്ദേശം നല്‍കി.
ഉമര്‍
ഓമശ്ശേരി, ഹുസൈന്‍
ചെലെംബ്ര, മാഹിന്‍
വിഴിഞ്ഞം, റശീദ്
ദാരിമി, മുസ്തഫ
ദാരിമി, എ.കെ.
ഇബ്റാഹീം,
ഇസ്‍മാഈല്‍
താനൂര്‍, മാമു
ഹാജി, നജീബ്
ചീകിലോട്, ഫൈസല്‍
മൗലവി, ബശീര്‍
കുറ്റിക്കാട്ടൂര്‍ എന്നിവര്‍
പഠന സംഗമത്തിന് നേതൃത്വം
നല്‍കി.
- അബ്ദുറഹ്‍മാന്‍
മലയമ്മ