മുഹബ്ബത്തെ റസൂല്‍ 2012

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റി സമാഗതമാകുന്ന റബീഉല്‍ അവ്വലില്‍ മുഹബ്ബത്തെ റസൂല്‍ 2012 നബിദിന സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഫെബ്രുവരി 9, 10 തിയ്യതികളിലായി അബ്ബാസിയ്യയില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‍ലിയാര്‍, യുവ പ്രാസംഗികന്‍ കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.