സമസ്ത സമ്മേളനം; പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു

അബൂദാബി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണാര്‍ത്ഥം യു.എ.ഇ. തല പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കാന്‍ അബൂദാബി സമസ്ത സമ്മേളന പ്രചാരണ സ്വാഗത സംഘം തീരുമാനിച്ചു. കേരള മുസ്‍ലിം നവോത്ഥാനത്തില്‍ സമസ്തയുടെ പങ്ക് എന്ന വിഷയത്തിലാണ് മത്സരം. 15 പേജില്‍ കൂടാത്ത രചനകള്‍ ജനുവരി 20 ന് മുന്പായി സര്‍ഗലയം, ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍, പി.ഒ.ബോക്സ് 4190 എന്ന വിലാസത്തിലോ sargalayam2012@gmail.com എന്ന ഐ.ഡിയിലോ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0559946438 എന്ന നന്പറില്‍ ബന്ധപ്പെടുക.
സര്‍ഗലയം സബ്കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ അബ്ബാസ് മൗലവി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങള്‍, സഅദ് ഫൈസി, ഹാരിസ് ബാഖവി, അബ്ദുറഹ്‍മാന്‍ ഹുദവി, സജീര്‍ ഇരിവേരി, മുഹമ്മദ് ചോറ്റുര്‍, ഹബീബുള്ള തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍വീനര്‍ ബശീര്‍ ഹുദവി സ്വാഗതവും ശാഫി വെട്ടിക്കാട്ടിരി നന്ദിയും പറഞ്ഞു.