സമസ്ത സമ്മേളന പ്രചാരണവും സി.എം. ഉസ്താദ് അനുസ്മരണവും 13 ന്

ദുബൈ : ദുബൈ SKSSF കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമ്മേളന പ്രചാരണവും സി.എം.ഉസ്താദ് അനുസ്മരണവും ജനുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. ബഹു. ത്വാഖാ അഹ്‍മദ് മൗലവി, യു.എം. അബ്ദുറഹ്‍മാന്‍ മൗലവി, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ഖത്തര്‍ അബ്ദുല്ല ഹാജി, സിംസാറുല്‍ ഹഖ് ഹുദവി, യഹ്‍യ തളങ്കര, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, സയ്യിദ് അബ്ദുല്‍ ഹക്കീം തങ്ങള്‍, മൊയ്തു നിസാമി, അബ്ദുല്‍ ഹക്കീം ഫൈസി, ഖാലീലുറഹ്‍മാന്‍ കാശിഫി തുടങ്ങിയവര്‍ സംബന്ധിക്കും
- മുഹമ്മദ് സ്വാബിര്‍